കൊളസ്ട്രോളെന്ന് കേള്‍ക്കുന്നതേ മലയാളികള്‍ക്ക് പേടിയാണ്. അമിത വണ്ണത്തിനും, ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമൊക്കെ കൊളസ്ട്രോള്‍ കാരണമാകുന്നു. കൊളസ്ട്രോള്‍ രക്തത്തിലെ ലിപ്പിഡ് എന്ന ഒരു തരം കൊഴുപ്പാണ്. കൊളസ്ട്രോളിനെ തടയാന്‍ പട്ടിണി കിടക്കുകയും ഭക്ഷണ നിയന്ത്രണം നടത്തുകയും ഒക്കെ ചെയ്യും. എന്നാല്‍ കൊളസ്ട്രോളിനെ തടയുന്ന ചില ഭക്ഷണങ്ങളുണ്ട്. തടയുക മാത്രമല്ല അപകടകരമാകുന്ന രീതിയില്‍ ഒരു തരത്തിലും ഇത് കൊളസ്ട്രോളിനെ ഉയരാന്‍ അനുവദിക്കുകയുമില്ല.
അത്തരം ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം. മുട്ട, ഒലീവ് ഓയില്‍, നട്സ്, തൈര്, റെഡ്മീറ്റ്, കടല്‍ മീനുകള്‍ തുടങ്ങിയവയാണവ. മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ ഉയരുമെന്നതാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ പലപ്പോഴും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതും പ്രോട്ടീനുകള്‍ കൊണ്ട് സമ്പുഷ്ടവുമാണ് മുട്ട എന്നതാണ് സത്യം. പലരും മുട്ടയുടെ വെള്ള മാത്രമാണ് ഉപയോഗിക്കുക. കൊഴുപ്പ് പേടിച്ച് മുട്ടയുടെ മഞ്ഞ പലരും ഒഴിവാക്കുകയും ചെയ്യും.
നട്സുകള്‍ മറ്റൊരു സുപ്രധാന ഭക്ഷണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഏത് തരത്തില്‍ കഴിച്ചാലും ആരോഗ്യം നല്‍കുന്നതാണ് നട്സ്. ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതിനും നട്സ് കഴിക്കുന്നതിലൂടെ കഴിയും. ബദാം, ഈന്തപ്പഴം, കശുവണ്ടി, നിലക്കടല തുടങ്ങിയവ കൂടുതല്‍ പ്രാധാന്യര്‍ഹിക്കുന്നു. നിലക്കടല എണ്ണ ഉപയോഗിക്കാതെ മണല്‍ ഉപയോഗിച്ച് വറുത്തെടുക്കുന്നത് ദിവസവും ഒരു പിടി കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പിനെ പുറം തള്ളാന്‍ സഹായിക്കും.
കടല്‍വിഭവങ്ങളെല്ലാം തന്നെ നല്ലതാണ്. എന്നാല്‍ ഇവയില്‍ കൊഴുപ്പ് തീരെ കുറഞ്ഞ പല വിഭവങ്ങളുമുണ്ട്. ഇത് ഹൃദയാഘാത പ്രശ്നങ്ങളെ ദുരീകരിക്കുന്നു. ഉദാഹരണത്തിന് കടല്‍ ഞണ്ട്, ചെമ്മീന്‍, ചെറിയ മീനുകള്‍ തുടങ്ങിയവ. ചോക്ലേറ്റ് കഴിക്കാനിഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ പ്രായമായവര്‍ ചോക്ലേറ്റിനെ എന്നും ഒരു കയ്യകലം നിര്‍ത്തും. എന്നാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചോക്ലേറ്റ് സഹായിക്കും എന്നതാണ് സത്യം.