കൊവിഡ് കാലത്ത് ജലദോഷമോ, വീട്ടില്‍ തന്നെ പരിഹാരമുണ്ട്

ശ്രീനു എസ്

വെള്ളി, 14 ഓഗസ്റ്റ് 2020 (14:22 IST)
ലോകത്ത് ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്ന രോഗമാണ് ജലദോഷം. ജലദോഷം വരുന്നത് ആരും അത്ര കാര്യമാക്കാറില്ല. എന്നാല്‍ കൊവിഡ് കാലത്ത് ജലദോഷം ഭീതിയുടെ രോഗം തന്നെയാണ്. കാരണം ജലദോഷം കൊവിഡിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് എന്നതാണ്. ജലദോഷവും തലവേദനയും ഉണ്ടെങ്കില്‍ ആവി പിടിക്കുന്നത് നല്ലതാണ്. ഇത് കഫത്തിനെ അലിയിക്കുന്നതിന് സഹായിക്കും.
 
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ചെറിയപുളിപ്പുള്ള പഴങ്ങളിലും പച്ചക്കറികളിലുമെല്ലാം വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ യോഗയും ശ്വസനവ്യായാമവും ചെയ്യുന്നതും ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ഇത് ശ്വാസം മുട്ടിനും മൂക്കൊലിപ്പിനും പ്രതിവിധിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍