സ്‌തനാർബുദം തടയാനുള്ള എളുപ്പ മർഗ്ഗം!

വ്യാഴം, 16 ഓഗസ്റ്റ് 2018 (15:28 IST)
സ്‌ത്രീകളിൽ സ്തനാര്‍ബുദം വർദ്ധിച്ച് വരുന്നതായാണ് കണക്കുകൾ. മാറിയ ജീവിതശൈലിയും ഭക്ഷണ രീതിയുമാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പ്രതിവിധി പലതും പറയുന്നുണ്ട്. എന്നാൽ അധികം ആർക്കും അറിയില്ല ആര്യവേപ്പ് സ്‌തനാർബുദത്തിന് ഉത്തമമാണെന്ന്.
 
സൗന്ദര്യത്തിന്റെ കാര്യത്തിൽ ടെസ്‌ഷനുള്ളവർ ആര്യവേപ്പിനെ ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ അറിഞ്ഞോളൂ സൗന്ദര്യം വർദ്ധിപ്പിക്കാൻ മാത്രമല്ല സ്‌തനാർബുദം പരിഹരിക്കാനും ഇത് ഉത്തമമാണ്. ആയുർവേദത്തിൽ ആര്യവേപ്പിന് വലിയ സ്ഥാനമാണുള്ളത്. ശരീരത്തിലുണ്ടാകുന്ന ചെറിയ വ്രണം മുതല്‍ മാരക രോഗത്തിന് വരെ ആര്യവേപ്പ് ഉത്തമ പരിഹാരമാണെന്ന് ആയുര്‍വേദത്തിലും പറയുന്നുണ്ട്. നിംബോളിഡ് എന്ന രാസ പദാര്‍ഥം ആര്യവേപ്പില്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്തനാര്‍ബുദ ചികിത്സയ്ക്ക് ഫലപ്രദമാണെന്നാണ് ഗവേഷകർ പറയുന്നത്.
 
ഹൈദരാബാദിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ചില്‍ നടത്തിയ ചികിത്സയിലാണ് നിംബോളിഡ് എന്ന പദാർത്ഥത്തെക്കുറിച്ച് മനസ്സിലാക്കിയത്. ആര്യവേപ്പിന്റെ പൂവില്‍ നിന്നും ഇലയില്‍ നിന്നും നിംബോളിഡ് വേര്‍തിരിച്ചെടുക്കാം. ഇവ അര്‍ബുദത്തിന് കാരണമാകുന്ന കോശങ്ങളുടെ വ്യാപനത്തെ നിയന്ത്രിക്കുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍