ടോയിലറ്റിലും ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

തിങ്കള്‍, 11 മാര്‍ച്ച് 2019 (16:47 IST)
ഫോണില്ലാതെ ഒരു മിനുറ്റ് പോലും കഴിച്ചുകൂട്ടാൻ സാധിക്കാത്തവരാണ് നമ്മിൽ പലരും. അതു ഭക്ഷണം കഴിക്കുമ്പോഴാണെലും, ഉറങ്ങുമ്പോഴാണെലും ഫോൺ സമീപത്തു തന്നെ വയ്ക്കുന്നവരാണ് നമ്മിൽ പലരും. ടോയ്ലറ്റിൽ പോകുമ്പോൾ പോലും ഫോൺ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇങ്ങനെ ടോയ്ലറ്റിലിരുന്നുളള ഫോൺ ഉപയോഗം നിരവധി ആരോഗ്യപ്രശ്ങ്ങളിലേക്കാണ് വഴിതെളിക്കുന്നത്. 
 
ടോയ്‌ലറ്റിലെ ഫോൺ ഉപയോഗം അവിടെ കൂടുതൽ സമയം ചെലവിടാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇതുവഴി ചില രോഗങ്ങളും കടന്നുകൂടാം. അതിനാല്‍ ടോയ്‍ലറ്റിനുള്ളിലെ ഫോണ്‍ ഉപയോഗം അവസാനിപ്പിക്കുന്നതാണ് നല്ലത്. നൂറുകണക്കിന് സൂക്ഷ്മ ജീവികൾ, കുമിളകൾ എന്നിവ കൂടാതെ മലത്തിന്റെ അംശവും ടോയ്‌ലറ്റില്‍ ഫോൺ ഉപയോഗത്തിലൂടെ നമ്മൾ അറിയാതെ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ടോയ്‌ലറ്റിന്റെ വാതിൽ, ലോക്ക്, ടാപ്, ഫ്ളഷ്, ഹാൻഡ് വാഷ് തുടങ്ങിയവയിലെല്ലാം പല തരത്തിലുളള ബാക്ടീരിയ ഉണ്ട്.
 
സോപ്പിട്ട് എത്ര കൈ കഴുകിയാലും ചില ബാക്ടീരിയകൾ നശിച്ചെന്ന് വരില്ല. അത് മാത്രമല്ല ക്ലോസറ്റിലും ബക്കറ്റിലും ഫോണ്‍ വീഴാനും ഫോണില്‍ വെള്ളം കയറാനുമുള്ള സാധ്യതയുള്ളതിനാല്‍ നിങ്ങളുടെ ഫോണിന്റെ ദീര്‍ഘായുസിനും ടോയ്‍ലറ്റിലേക്ക് ഫോണ്‍ കൊണ്ടുപോകാതിരിക്കുന്നതാണ് നല്ലത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍