കാൻസർ പല തരത്തിലുണ്ട്. പണ്ടത്തേത് പോലെ ഭയത്തോടെയല്ല ഇപ്പോൾ പലരും ക്യാൻസറിനെ കാണുന്നത്. സ്ത്രീകൾക്ക് മാത്രമായി വരുന്ന കാൻസർ പോലെ പുരുഷന്മാരെ മാത്രം ബാധിക്കുന്ന അർബുദവുമുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപെട്ട ക്യാൻസർ മൂലം ചിലപ്പോഴൊക്കെ പുരുഷന്മാർക്ക് അവരുടെ ആത്മനിയന്ത്രണത്തേയും കരുതലിനേയും എല്ലാം നഷ്ടപ്പെടാറുണ്ട്.
പുരുഷന്റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. പുരുഷന്മാരില്‍ കാന്‍സര്‍ വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരവയവവുമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി.
40 വയസ്സിനു താഴെ ഈ കാന്‍സര്‍ അപൂര്‍വമാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന കാന്‍സര്‍ അല്ലാത്ത സാധാരണ വീക്കം ബി.പി.എച്ച്. 50 കഴിഞ്ഞ പുരുഷന്‍മാരില്‍ സാധാരണമാണ്. പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് കാന്‍സര്‍ പി എസ് എ വാച്ച് എന്ന പരിശോധനയിലൂടെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. നേരത്തേ, രോഗം കണ്ടെത്തുന്നതിലൂടെ നിരവധി പേരെ രക്ഷിക്കാം കഴിയും.
പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂര്‍ച്ഛിക്കുന്നതനുസരിച്ച് മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, രക്തത്തിന്റെ അംശം, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ വന്നേക്കാം.