അമിതമായ സ്വയംഭോഗം നിങ്ങളെ എങ്ങനെ ബാധിക്കും?

അഭിറാം മനോഹർ

തിങ്കള്‍, 27 ജനുവരി 2025 (12:19 IST)
Masturbation
ശരീരം കൊണ്ട് സ്വയം സംതൃപ്തി നേടുക എന്നത് ലൈംഗികമായി നിങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കുന്നു എന്നതിന് ലക്ഷണമാണ്. മാനസികമായ സമ്മര്‍ദ്ദം കുറയ്ക്കാനും ലൈംഗീകമായി ആരോഗ്യത്തോടെ ഇരിക്കാനുമായി ഡോക്ടര്‍മാര്‍ തന്നെ സ്വയംഭോഗത്തെ പ്രത്സാഹിപ്പിക്കാറുണ്ട്. പക്ഷേ സ്ത്രീയായാലും പുരുഷനായാലും അമിതമായി സ്വയംഭോഗം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല. ആഴ്ചയില്‍ മൂന്നോ നാലോ തവണ സ്വയംഭോഗം ചെയ്യുന്നത് നല്ലതാണെങ്കിലും പലരിലും ഇതൊരു അഡിക്ഷനായി മാറാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അമിതമായുള്ള സ്വയംഭോഗം പല ദോഷങ്ങളും നമുക്ക് വരുത്തിവെയ്ക്കും.
 
അമിതമായ സ്വയംഭോഗം ബീജത്തിന്റെ എണ്ണം കുറയാന്‍ കാരണമാകും. അധികമായി സ്വയംഭോഗം ചെയ്യുന്നവരില്‍ തങ്ങളുടെ ലൈംഗികാവയവങ്ങളെ പറ്റി ആന്‍സൈറ്റിക്ക് ഇടയാക്കുന്നു. ലൈംഗികാവയവങ്ങളില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയും അധികമാണ്. പുരുഷന്മാരില്‍ അമിതമായുള്ള സ്വയംഭോഗം ഉദ്ധാരണക്കുറവിലേക്ക് നയിക്കാന്‍ കാരണമാകും. അമിതമായി സ്വയംഭോഗം ചെയ്യുന്നത് ഇന്‍ഫ്‌ളമേറ്ററി ഹോര്‍മോണുകളുടെ നിര്‍മാണത്തെ ശക്തിപ്പെടുത്തുകയും ഇത് മൂലം പുറം വേദന വരുവാന്‍ സാധ്യത അധികവുമാണ്. സ്വയംഭോഗം അമിതമാകുന്നവരില്‍ താറ്റ്(THAT)സിന്‍ഡ്രോം വരാന്‍ സാധ്യതയധികമാണ്, ഇത്തരക്കാര്‍ക്ക് മൂത്രത്തിലൂടെ സെമന്‍ നഷ്ടപ്പെടും. തലക്കറക്കം,ഉറക്കമില്ലായ്മ എന്നീ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു
 
നിങ്ങളുടെ ആത്മവിശ്വാസത്തെ തന്നെ അമിതമായ സ്വയംഭോഗം നഷ്ടപ്പെടുത്തുന്നു. ഒരു കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താന്‍ സാധിക്കാതെ വരുന്നു, അതിനാല്‍ തന്നെ ഇത് നിങ്ങളുടെ ഉത്പാദനക്ഷമതയെ കുറയ്ക്കുന്നു
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍