മുട്ടയേക്കാള്‍ പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്

വെള്ളി, 15 ഫെബ്രുവരി 2019 (11:15 IST)
ആരോഗ്യം ശ്രദ്ധിക്കുന്നവരും പതിവായി വ്യായാമം ചെയ്യുന്നവരും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ശരീരത്തിന് കൂടുതല്‍ ഊര്‍ജവും ഉന്മേഷവും നല്‍കുകയാണ് ലക്ഷ്യം. പലരും ഇതിനായി തിരഞ്ഞെടുക്കുന്നത് മുട്ടയാണ്.

സ്‌ത്രീകളും കുട്ടികളും മുട്ട കഴിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നവരാണ്. ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ മട്ടയിലുള്ളതാണ് ഇതിനു കാരണം. എന്നാല്‍ മുട്ടയേക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന  ഭക്ഷണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

ആരോഗ്യകരമായ കൊഴുപ്പ് മാത്രം അടങ്ങിയ പാല്‍ക്കട്ടി പ്രോട്ടീന്‍ സമ്പുഷ്‌ടമാണ്. കലോറി കുറവും പ്രോട്ടീന്‍ വളരെക്കൂടുതലുള്ള പനീറും പ്രോട്ടീന്‍റെയും ഇരുമ്പിന്‍റെയും പൊട്ടാസ്യത്തിന്‍റെയും കലവറയായ ബീന്‍‌സും ആരോഗ്യത്തിന് ഉത്തമമാണ്.

വിറ്റാമിന്‍ സി അടങ്ങിയ ബീന്‍സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രോട്ടീന്‍ നല്‍കുന്ന മറ്റൊന്നാണ് ചിക്കന്‍. കലോറി മൂല്യം കുറവും പ്രോട്ടീന്റെ അളവ് കൂടുതലമുള്ള കടലയും ആരോഗ്യം പ്രധാനം ചെയ്യാന്‍ കേമനാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍