ശരീരത്തിലേക്ക് വിവിധ പോഷകങ്ങളും ജീവകങ്ങളും ഇടകലർന്ന് ലഭ്യമാകണം എന്നതിനാലാണ് ഇത്. ഒരേയിനം ഭക്ഷണം കഴിക്കുന്നതിലൂടെ ഒരേ തരത്തിലുള്ള പോഷണങ്ങളാണ് നിത്യേന ശരീരത്തിൽ എത്തുക. ഇത് ശരീരത്തിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയാണ് ചെയ്യുക, ചില പോഷകങ്ങൾ ശരീരത്തിൽ അമിതമായി എത്തിച്ചേരുന്നതിനും ചില പോഷകങ്ങളുടെ അളവ് നന്നേ കുറയുന്നതിന് ഇത് കാരണമാകും.
വ്യത്യസ്ത ആഹാരങ്ങൾ ശരീരത്തിൽ എത്തിയാൽ മാത്രമേ ശരീരത്തിന് ആവശ്യമായ പോഷണങ്ങൾ കൃത്യമായ അളവിൽ കൃത്യമായ രീതിയിൽ എത്തിച്ചേരു. പ്രത്യേകിച്ച് പച്ചക്കറികൾ പല നിറത്തിലുള്ളത് കഴിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഓരോന്നിലും ശരീരത്തിന് അത്യാവശ്യമായ വ്യത്യസ്ത ഘടകങ്ങൾ ഉണ്ട് എന്നതിനാലാണിത്. വിവിധ പോഷണങ്ങളും ജീവകങ്ങളും ശരീരത്തിൽ എത്തിയാൽ മാത്രമേ നല്ല രോഗപ്രതിരോധ ശേഷി ലഭിക്കുകയൊള്ളു.