പാക്കറ്റ് പാൽ സ്ഥിരമായി കുടിക്കുന്നവർ ഇത് വായിക്കാതെ പോകരുത് !

ശനി, 15 ഡിസം‌ബര്‍ 2018 (14:51 IST)
പാൽ നമ്മുടെ സമീകൃത ആഹാരത്തിന്റെ ഭാഗമാണ്. ദിവസവും പാൽ  കുടിക്കുക എന്നത് നൂറ്റാണ്ടുകളായി നമ്മൾ പിന്തുടരുന്ന ആരോഗ്യ ശീലമാണ്. പലിന്റെ ആരോഗ്യ ഗുണത്തിൽ ആർക്കും സംശയവും ഉണ്ടാവില്ല. പക്ഷേ കാലം മാറി. പാക്കറ്റ് പാലുകൾ കളം പിടിച്ചതോടെ പാൽ നൽകുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് സംശയത്തോടെ നോക്കേണ്ട അവസ്ഥയാണ്.
 
പാക്കറ്റ് പാൽ ദിവസവും ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും എന്നതാണ് വസ്തുത. പാക്കറ്റ് പാലുകൾ ശുദ്ധമാണെന്നും സംസ്കരിച്ചതാണെന്നുമെല്ലാം പുറമേ പറയുമെങ്കിലും ഇതിൽ ചേർക്കുന്ന പ്രിസർവേറ്റീവ് ആരോഗ്യത്തെ ഇല്ലാതാക്കുന്നതാണ്.
 
പാലിന് കൊഴുപ്പ് തോന്നുന്നതിനായും കേടു കൂടാതെ അധികകാലം സൂക്ഷിക്കുന്നതിനായും ഫോർമാലിൻ ഉൾപ്പടെയുള്ള രാസപദാർത്ഥങ്ങളാണ് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തിൽ സ്ലോ പോയിസൺ പോലെയാണ് പ്രവർത്തിക്കുക. ഓരോ ദിവസവും ഇത് ശരീരത്തിന്റെ ഓരോ ആന്തരിക അവയങ്ങളെയും ബാധിക്കും. ഇത് ക്യാൻസറിന് വരെ കാരണമാകാം എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍