ഗര്‍ഭിണികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

ശനി, 21 ഒക്‌ടോബര്‍ 2023 (13:39 IST)
ഗര്‍ഭകാലത്ത് സാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ് അസിഡിറ്റി. വയറുവീര്‍ത്തതായി തോന്നുക, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍, തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങള്‍. ഇത് ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. എണ്ണയും എരിവും കൂടിയ ഭക്ഷണം കഴിക്കാതിരിക്കുകയാണ് ആദ്യം വേണ്ടത്.
 
ഒരുമിച്ച് കൂടുതല്‍ കഴിക്കുന്നത് ഒഴിവാക്കി കുറച്ചു കുറച്ചായി കഴിക്കണം. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും തമ്മില്‍ രണ്ടുമണിക്കൂര്‍ ഇടവേള എടുക്കണം. ഗര്‍ഭിണികള്‍ മൂന്നുലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം. 15 മിനിറ്റെങ്കിലും നടക്കാന്‍ ശ്രദ്ധിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍