ദിനവും പപ്പായ കഴിച്ചോളു; സൌന്ദര്യം നിങ്ങളെ തേടിയെത്തും !

ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (12:44 IST)
പപ്പായ നമ്മുടെ വീടുകളിൽ വളരെ വേഗത്തിൽ വളരുന്ന ഒരു ഫലമാണ്. അമൂല്യമായ ഒരു പഴ വർഗം കൂടിയാണിത് ആരോഗ്യ സംരക്ഷണത്തിനും നിത്യ യൌവ്വനത്തിനുമായി ദിനവും പപ്പായ കഴിക്കുന്നത് ശീലമാക്കിയാൽ മതി. അത്രത്തോളം ഗുണങ്ങൾ ഈ പഴത്തിൽ അടങ്ങിയിരിക്കുന്നു.
 
ജീവകങ്ങളും പോഷകങ്ങാളും പപ്പായയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരുകളും വളരെ കൂടുതലാണ് പപ്പായയിൽ. ജീവകം എ, ബി. സി എന്നിവയുടെ കലവറയാണ് പപ്പായ എന്നുതന്നെ പറയാം. പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന് സംരക്ഷനമേകുകയും ചുളിവുകൾ വരാതെ കാക്കുകയും ചെയ്യും. 
 
ഹൃദയാരോഗ്യത്തിനും ശവാസകോസ സംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിനും ഉത്തമാണ് പപ്പായ. ശരീരത്തിൽ ജലത്തിന്റെ അളവ് ക്രമീകരിക്കനും ഇത് വഴി നിർജ്ജലീകരണം തടയാനും പപ്പായ കഴിക്കുന്നതിലൂടെ സാധിക്കും. സ്ത്രീകളിലെ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും പപ്പായക്ക് പരിഹാരം കാണാനാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍