കലോത്സവവും ചലച്ചിത്ര മേളയും ഒഴിവാക്കിയത് അറിയിച്ചില്ല: അതൃപ്തിയുമായി മന്ത്രിമാർ

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (20:58 IST)
തിരുവന്തപുരം: സംസ്ഥാനത്ത് ആഘോഷങ്ങളും ഉത്സവങ്ങളും റദ്ദാക്കിക്കൊണ്ട് പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിനെതിരെ അതൃപ്തിയുമായി മന്ത്രിമാർ രംഗത്ത്. തീരുമാനം എടുത്തത് മന്ത്രിമാർ അറിഞ്ഞില്ലെന്നും ഉത്തരവിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് മന്ത്രി എ കെ ബാലൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
 
ആർഭാടങ്ങൾ ഒഴിവക്കി പരിപാടികൾ നടത്തുകയാണ് വേണ്ടത് എന്നും ഉത്തരവ് പുനഃപരിശോധിക്കണമെന്നും മന്ത്രി നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന കലോത്സവവും ചലച്ചിത്ര മേളയും ഒഴിവാക്കിയതിൽ മന്ത്രിമാർക്ക് അതൃപ്തി ഉണ്ട്,
 
റൂറിസം വ്യവസായവുമായി ബന്ധപ്പെട്ട പരിപാടി ട്രാവൽമാർട്ട് മറ്റിവക്കേണ്ട സാഹചര്യം നിലവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന എല്ലാ‍ ആഘോഷ പരിപാടികളും ഒരുവർഷത്തേക്ക് റദ്ദുചെയ്തുകൊണ്ട് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി വിശ്വാനാഥ് സിൻ‌ഹ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരിപാടികൾക്കായി മറ്റിവച്ചിരുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഉത്തരവ് വ്യക്തമാക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍