പകല്‍ സമയത്തും ഉറക്കം തൂങ്ങുന്നുണ്ടോ ?; ‘നാര്‍കോലെപ്‌സി’യുടെ ലക്ഷണങ്ങള്‍ തിരിച്ചറിയാം

ശനി, 9 ജൂണ്‍ 2018 (14:11 IST)
എന്താണ് നാര്‍കോലെപ്‌സി എന്ന ചോദ്യം എന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. തലച്ചോറില്‍ ഉറങ്ങലും ഉണരലും നിയന്ത്രിക്കുന്ന ഭാഗത്തെ ബാധിക്കുന്ന ഒരു നാഡീസംബന്ധമായ തകരാറിനെയാണ് നാര്‍കോലെപ്‌സി എന്നു വിളിക്കുന്നത്.

നാര്‍കോലെപ്‌സി സംബന്ധമായ പ്രശ്‌നമുള്ളവര്‍ക്ക് പകല്‍ സമയത്ത് വലിയ തോതില്‍ ഉറക്കം അനുഭവപ്പെടും. സംസാരിച്ചിരിക്കുമ്പോഴും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. ചിലര്‍ക്ക് ഡ്രൈവിംഗിനിടെയിലും ഈ പ്രശ്‌നം അനുഭവപ്പെടും.

ഗുരുതരമായ പ്രശ്‌നം തിരിച്ചറിയാന്‍ ഭൂരിഭാഗം പേര്‍ക്കും കഴിയാറില്ല. ജീവിതശൈലി മൂലമാണ് വലിയ തോതില്‍ ഉറക്കം അനുഭവപ്പെടുന്നതെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. മരുന്നിനൊപ്പം ചിട്ടയായ ജീവിത ക്രമത്തിലൂടെയും നാര്‍കോലെപ്‌സി തടയാന്‍ സാധിക്കും.

നാര്‍കോലെപ്‌സി ബാധിതരില്‍ ചിലര്‍ക്ക് ഉറക്കമുണ്ടരുമ്പോള്‍ സംസാരിക്കാന്‍ കഴിയാതെ വരുകയുമില്ല. മതിയായ ചികിത്സ ലഭിച്ചാല്‍ ഈ അവസ്ഥ പരിഹരിക്കാന്‍ സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍