ഗർഭിണികൾ പാരസെറ്റമോൾ കഴിക്കരുത്, കാരണം ഇതാണ്!

വ്യാഴം, 10 മെയ് 2018 (13:27 IST)
പനി, തലവേദന തുടങ്ങിയ ആരോഗ്യകരമായ പ്രശ്‌നങ്ങൾക്കെല്ലാം നാം ഉടൻ തിരഞ്ഞെടുക്കുന്നത് പാരസെറ്റമോളാണ്. ഇങ്ങനെ ഡോക്‌ടറുടെ കുറിപ്പൊന്നുമില്ലാതെ പാരസെറ്റമോൾ കഴിക്കുന്നത് ആരോഗ്യത്തിന് മോശമാണെന്ന് നമ്മളിൽ ഭൂരിഭാഗം പേർക്കും അറിയാം. എങ്കിലും നാം ഇത് തുടരുന്നു. എന്നാൽ ഗർഭിണികളിൽ ഇത് ഏറെ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും. 
 
ഗർഭകാലത്ത് പാരസെറ്റമോൾ കഴിക്കുന്നത് ജനിക്കാൻ പോകുന്ന കുട്ടിയെയാണ് കൂടുതലായും ബാധിക്കുക. കുട്ടിയ്‌ക്ക് എഡിഎച്ച്‌ഡി ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ എന്ന എഡിഎച്ച്ഡി വരാനുള്ള സാധ്യത 30 ശതമാനമാണത്രെ. കൂടാതെ ഗർഭിണികൾ വേദനസംഹാരികൾ ഉപയോഗിക്കുന്നത് ജനിക്കാൻ പോകുന്ന കുട്ടികയ്ക്ക് ഓട്ടിസം വരാനുള്ള സാധ്യത 20 ശതമാനവും കൂട്ടുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
 
എന്നാൽ ഈ മരുന്നുകൾ എന്തുകൊണ്ടാണ് ഓട്ടിസത്തിന് കാരണമാകുന്നതെന്ന് കണ്ടെത്താൻ ഗവേഷകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗർഭകാലത്ത് അമ്മ പാരസെറ്റമോൾ കഴിക്കുന്നതു മൂലം കുട്ടികളിൽ ബുദ്ധി കുറവ് സംഭവിക്കുന്നതായും ആശയവിനിമയത്തിൽ പ്രശ്നങ്ങൾ ഉള്ളതായും മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ ഏതൊരു മരുന്നിന്റെയും അനാവശ്യമായ ഉപയോഗം ഒഴിവാക്കേണ്ടതാണെന്നും, അത്യാവശ്യഘട്ടങ്ങളിൽ അസെറ്റാമിനോഫെൻ ഉപയോഗിക്കുന്നതിന് എതിരല്ല എന്നും ഗവേഷകർ വിശദീകരിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍