ഒരു ദിവസം ഒരാൾക്ക് കഴിക്കാവുന്ന ഉപ്പിൻറെ അളവ് എത്ര ?

എമിൽ ജോഷ്വ

ചൊവ്വ, 24 നവം‌ബര്‍ 2020 (17:15 IST)
ഉപ്പ് അമിതമായി കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഉയർന്ന രക്തസമ്മർദ്ദത്തിന് അത് കാരണമാകും. രക്തസമ്മർദ്ദം വലിയതോതിൽ ഉയരുന്നത് ചിലർ അറിയുകപോലുമില്ല. ലക്ഷണങ്ങളൊന്നും അങ്ങനെ പ്രകടമായി കണ്ടില്ലെന്നുവരാം.
 
രക്തസമ്മർദ്ദം കൂടുന്നതിന് ഒരു പ്രധാനകാരണം ഉപ്പിൻറെ അമിത ഉപയോഗമാണ്. ഒരു ദിവസം ഒരു വ്യക്തിക്ക് ഉപയോഗിക്കാവുന്ന ഉപ്പിന്റെ അളവ് എത്രയെന്ന് നോക്കാം.
 
മുതിർന്നവർ
 
മുതിർന്നവർ ഒരു ദിവസം ആറ് ഗ്രാം ഉപ്പിൽ കൂടുതൽ കഴിക്കാൻ പാടില്ല. അതായത് ഒരു ടീ സ്‌പൂണിൽ കൂടുതൽ കഴിക്കരുത്. 
 
കുട്ടികൾ
 
ഒന്നു മുതൽ മൂന്നുവയസുവരെയുള്ള കുട്ടികൾക്ക് രണ്ട് ഗ്രാം ഉപ്പിൽ കൂടുതൽ കൊടുക്കാൻ പാടില്ല. നാല് മുതൽ ആറുവയസുവരെയുള്ളവർക്ക് മൂന്ന് ഗ്രാം ഉപ്പിൽ കൂടുതൽ ഒരു ദിവസം നൽകരുത്. ഏഴുമുതൽ 10 വയസ്സുവരെയുള്ള കുട്ടികൾ അഞ്ച് ഗ്രാം ഉപ്പിൽ കൂടുതൽ കഴിക്കരുത്. 11 വയസിന് മുകളിൽ ഉള്ളവർക്ക് ആറ് ഗ്രാം ഉപ്പുവരെ ആവാം. 
 
ഒരു വയസിൽ താഴെയുള്ള കുട്ടികൾക്ക് ഒരു ഗ്രാമിൽ കൂടുതൽ ഉപ്പ് നൽകുന്നത് അപകടമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍