ഒരു ചൂട് കോഫി കുടിച്ചാല്‍ തലവേദന മാറുമോ ?
കടുപ്പത്തിൽ ഒരു ചൂട് കോഫി കുടിച്ചാല്‍ തലവേദന മാറുമെന്നാണ് ഭൂരിഭാഗം പേരുടെയും വിശ്വാസം. പുരുഷന്മാരെ പോലെ സ്‌ത്രീകളും സമാനമായ വിശ്വാസം പുലര്‍ത്തുന്നവരാണ്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്.
ഈ വിശ്വാസത്തില്‍ ചെറിയ തോതിലുള്ള യാഥാര്‍ഥ്യം ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ ചുരുങ്ങുമ്പോഴാണ് തലവേദന ഉണ്ടാകുക. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ രക്തക്കുഴലുകള്‍ ചുരുങ്ങാതെ നോക്കുകയും പേശികൾക്ക് അയവുനൽകുകയും ചെയ്യും.
കഫീനിന്റെ പ്രവര്‍ത്തനം എല്ലാവരിലും എല്ലായ്പ്പോഴും ഒരുപോലെ ആകണമെന്നില്ല. കഫീൻ അമിതമായി ഉള്ളിലെത്തിയാൽ പേശികളുടെ പ്രവര്‍ത്തനം കൂടുതലാകുകയും അങ്ങനെ വേദന കൂടുകയും ചെയ്യും. എന്നാല്‍, ഈ വിഷയത്തില്‍ കൃത്യമായ ഒരു നിര്‍ദേശം നല്‍കാന്‍ പലപ്പോഴും കഴിയുന്നില്ല.