ശരീരത്തെയും മനസിനെയും നിയന്ത്രിക്കുന്നത് ഹോര്‍മോണുകള്‍; ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 12 ഡിസം‌ബര്‍ 2023 (18:59 IST)
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോര്‍മോണുകള്‍ കൃത്യമായ അളവില്‍ ഉല്‍പാദിപ്പിക്കേണ്ടതുണ്ട്. സ്ത്രീകളിലാണ് ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ അധികമായി ഉണ്ടാകുന്നത്. അതിനാല്‍ തന്നെ അതിന്റെ ദുരിതഫലങ്ങളും അവര്‍ അനുഭവിക്കുന്നു. നിരവധികാരണങ്ങളാണ് ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നത്. അമിതമായി മാനസിക സംഘര്‍ഷം അനുഭവിക്കുന്നത്, ശരിയായ പോഷകം ഭക്ഷണത്തിലൂടെ ലഭിക്കാത്തത്, തൈറോയിഡ് ഗ്രന്ഥി കൂടുതലായോ കുറവായോ പ്രവര്‍ത്തിക്കുന്നത്. ഗര്‍ഭകാലത്ത്, പിസിഒഎസ്, പിഒഐ ഉണ്ടെങ്കില്‍, അമിത വണ്ണം, പരിക്ക് എന്നിവമൂലവും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാം. 
 
ഹോര്‍മോണല്‍ വ്യതിയാനങ്ങള്‍ ഉണ്ടെങ്കില്‍ ശരീരം നിരവധി ലക്ഷണങ്ങള്‍ കാണിക്കും. അമിതമായി വിയര്‍ക്കല്‍, ഭാരം കൂടുകയോ കുറയുകയോ ചെയ്യല്‍, ഉറക്കം വരായ്ക, വരണ്ട ചര്‍മം, എല്ലുകളുടെ ബലക്ഷയം, വിഷാദം, ഉത്കണ്ഠ, വിശപ്പില്ലായ്മ, തലവേദന, മങ്ങിയ കാഴ്ച, ലൈംഗിക താല്‍പര്യം ഇല്ലായ്മ തുടങ്ങി നിരവധി ലക്ഷണങ്ങള്‍ ഉണ്ട്. 
 
ഹോര്‍മോണ്‍ വ്യതിയാനങ്ങളെ നിയന്ത്രിക്കാന്‍ മരുന്നുകള്‍ കൊണ്ടും സ്ത്രീകളില്‍ ഈസ്ട്രജന്‍ തെറാപ്പികൊണ്ടും ശരിയായ ഭക്ഷണ ശീലം കൊണ്ടും സാധിക്കും. ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാകാതിരിക്കാന്‍ മധുരമുള്ള ഭക്ഷണങ്ങളും കൃതൃമ നിറവും രുചിയും ചേര്‍ത്ത ബേക്കറി ഭക്ഷണങ്ങളും ഒഴിവാക്കണം. കൂടാതെ മാനസിക സമ്മര്‍ദ്ദത്തെ അകറ്റിനിര്‍ത്താന്‍ യോഗ, ധ്യാനം എന്നിവ ദിവസവും പരിശീലിക്കാം. ശരിയായ നിലയില്‍ ഭാരം നിയന്ത്രിക്കേണ്ടതും കൃത്യസമയത്ത് ഉറങ്ങേണ്ടതും അത്യാവശ്യമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍