അമിതമായി പ്രോസസ് ചെയ്ത ഭക്ഷണം നല്‍കി എലികളില്‍ പരീക്ഷണം; നാലാഴ്ച കൊണ്ട് ഓര്‍മശക്തി കുറയുന്നതായും പ്രായം വര്‍ധിക്കുന്നതായും പഠനം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (10:35 IST)
അമിതമായി പ്രോസസ് ചെയ്ത ഭക്ഷണം നല്‍കി എലികളില്‍ പരീക്ഷണം നടത്തിയുള്ള കണ്ടെത്തല്‍ പുറത്ത്.  നാലാഴ്ച കൊണ്ട് ഓര്‍മശക്തി കുറയുന്നതായും പ്രായം വര്‍ധിക്കുന്നതായും മസ്തിഷ്‌കത്തില്‍ നീര്‍വീക്കം ഉണ്ടാകുന്നതായും പഠനത്തില്‍ പറയുന്നു. എന്നാല്‍ ഇത്തരം ഭക്ഷണങ്ങളോടൊപ്പം ഒമേഗ ഫാറ്റി ആസിഡുകള്‍ നല്‍കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുമെന്ന് പഠനത്തില്‍ പറയുന്നു. 
 
പഠനത്തിനായി പാക്കറ്റുകളില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് ചിപ്‌സുകളും പാസ്ത വിഭവങ്ങളും പിസയും വളരെ കാലമായി സൂക്ഷിക്കുന്ന മാംസവുമൊക്കെ ഉപയോഗിച്ചു. അമിതമായി പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ പൊണ്ണത്തടിക്കും ടൈപ്പ് 2 ഡയബറ്റീസിനും കാരണമാകുന്നെന്നും ഗവേഷകര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍