ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത് നാലിലൊന്നായി കുറയ്ക്കുമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

ശനി, 16 ഒക്‌ടോബര്‍ 2021 (14:06 IST)
ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത് കുറയ്ക്കുമെന്ന് പഠനം. ബെര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്. ടൈപ്പ് 2 പ്രമേഹം അല്ലെങ്കില്‍ പ്രീ ഡയബറ്റ് നാലിലൊന്നായി കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. അതേസമയം പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തില്‍ പറയുന്നു. 
 
ലോകത്ത് പത്ത് ശതമാനത്തോളം സ്ത്രീകളെ പിസിഒഎസ് ആരോഗ്യ പ്രശ്‌നം ബാധിക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഇതുമൂലം നിരവധി മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ആല്‍ക്കഹോള്‍ മൂലമല്ലാത്ത ഫാറ്റി ലിവര്‍, കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ്, കാന്‍സര്‍, പ്രത്യുല്‍പ്പാദന ശേഷിക്കുറവ്, കാലംതെറ്റിയുള്ള ആര്‍ത്തവം, മുഖത്തെ മുടി വളര്‍ച്ച, മുഖക്കുരു, മുഖത്തെ എണ്ണ എന്നീ അവസ്ഥകള്‍ക്ക് കാരണമാകുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍