ടൈപ്പ്-2 പ്രമേഹത്തിന് ഫലപ്രദം ഈ ഭക്ഷണരീതിയെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 13 ഒക്‌ടോബര്‍ 2021 (09:47 IST)
ശരീരത്തിലെ പഞ്ചസാരയെ മതിയായ രീതിയില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിച്ച് പാന്‍ക്രിയാസിന് ഊര്‍ജമാക്കി മാറ്റാനുള്ള ശേഷിയില്ലായ്മയാണ് പ്രമേഹമാകുന്നത്. ഈ അവസ്ഥ പല ഗുരുതര രോഗങ്ങള്‍ക്കും കാരണമാകും. പൊണ്ണത്തടിയും ഹൃദ്രോഹവും ഇതിന്റെ കൂടെ ഉണ്ടാകുന്നു. ടൈപ്പ് 2 പ്രമേഹം ഉള്ളവര്‍ ഭക്ഷണകാര്യങ്ങളില്‍ വളരെ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ഇവര്‍ക്കായി ഫലപ്രദമായ ആഹാര രീതി പ്രസിദ്ധീകരിച്ചിരിക്കുകയാണ് നേച്ചുറല്‍ ജേണല്‍. 
 
ഇത്തരം രോഗികള്‍ക്ക് കുറഞ്ഞ കാര്‍ബോ ഹൈഡ്രേറ്റും കുറഞ്ഞ പഞ്ചസാരയുള്ളതും എന്നാല്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയതുമായ ഭക്ഷണമാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ ഭാരം കുറയ്ക്കുന്നതും പ്രമേഹത്തെ പിടിച്ചു നിര്‍ത്താന്‍ ഉത്തമ മാര്‍ഗമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍