പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നമ്മുടെ ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായിക്കുമെന്നതില്‍ സംശയമില്ല. ഇവ നമ്മുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകം തന്നെയാണ്. നൂറ് കണക്കിന് വരുന്ന പഴവര്‍ഗങ്ങളില്‍ ഒന്നാണ് മുന്തിരി.
ധാരാളം വിറ്റാമിനുകൾ അടങ്ങിയ മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരുന്നതല്ല. ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നൽകാന്‍ മികച്ചതാണിവ. കാന്‍സറിനെ പ്രതിരോധിക്കാനും കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും മുന്തിരി മികച്ച മാര്‍ഗമാണ്.
രക്തസമ്മർദം നിയന്ത്രിക്കുന്നതിനൊപ്പം സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാനും മുന്തിരിക്ക് പ്രത്യേക കഴിവുണ്ട്. മുന്തിരിയിലെ ക്യുവര്‍സെറ്റിന് അലര്‍ജി മൂലമുണ്ടാകുന്ന മൂക്കൊലിപ്പിനേയും തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങളേയും തടയും.
മുതിര്‍ന്നവരിലുണ്ടാകുന്ന ടൈപ്പ്-II പ്രമേഹം തടയാന്‍ മുന്തിരിയുള്‍പ്പെടെ ചില പഴങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. കാഴ്ച്ചശക്തി വർദ്ധിപ്പിക്കാനും ബുദ്ധിവികാസത്തിനും ദിവസവും മുന്തിരി കഴിക്കുന്നത് നല്ലതാണ്.