വന്ധ്യതയിൽ പ്രായം വില്ലനാകുമ്പോൾ...

ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (15:03 IST)
ചില സാഹചര്യങ്ങളില്‍ വ്യക്തിയുടെ ഭക്ഷണ ശൈലി വന്ധ്യതയ്ക്ക് കാരണമാകാം. വന്ധ്യതയുടെ കാരണങ്ങളിൽ ഒന്നാണ് പ്രായം. മനുഷ്യനാൽ നിയന്ത്രിക്കാൻ കഴിയാത്ത ഒന്നാണ് പ്രായവും സമയവും. എല്ലാ സൗകര്യങ്ങളും ഒത്തുവന്നതിനുശേഷം മതി കുഞ്ഞുങ്ങൾ എന്നു വിചാരിക്കുന്നവരുണ്ട്. എന്നാൽ, അവർക്കു പ്രായം ഒരു തടസമായി മാറാം. അത്തരക്കാർ വൈകി മാത്രം വന്ധ്യതാ ചികിത്സയ്ക്കു തയാറാകുന്നതുകൊണ്ടു ഗർഭിണിയാകാനുള്ള സാധ്യതയും വളരെ കുറവായിരിക്കും.
 
ഒരു പെൺകുട്ടി ജനിക്കുമ്പോൾത്തന്നെ ആ കുട്ടിയുടെ അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ അളവു നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകും. ആ അണ്ഡങ്ങളുടെ എണ്ണം മാസമുറ തുടങ്ങുന്നതോടെ കുറഞ്ഞു കുറഞ്ഞു വരുന്നു. അതായതു പുതിയതായി അണ്ഡം ഉണ്ടാകുന്നില്ല. ഉള്ള അണ്ഡങ്ങളുടെ വളർച്ച മാത്രമേ നടക്കുന്നുള്ളൂ.
 
പ്രായം അധികമാവുമ്പോൾ അണ്ഡങ്ങളുടെ ഗുണനിലവാരം കുറയുകയും അതോടൊപ്പം ജനിതകപരമായ വ്യതിയാനങ്ങളുള്ള അണ്ഡം ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നു. ഇപ്രകാരം ഉണ്ടാകുന്ന ഗർഭം ആദ്യമാസങ്ങളിൽ അലസിപ്പോകാൻ സാധ്യതയുണ്ട്. ജനിക്കുന്ന കുട്ടിക്കു ഡൗൺ സിൻഡ്രോം പോലുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും അമ്മയുടെ പ്രായം കൂടുന്നതനുസരിച്ചു വർധിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍