സെക്സി ലുക്കിനായുള്ള കോൺടാക്ട് ലെൻസുകൾ, അറിഞ്ഞിരിക്കണം ഈ അപകടങ്ങൾ !

ബുധന്‍, 14 നവം‌ബര്‍ 2018 (18:24 IST)
നേത്ര ചികിത്സാ രംഗത്തേക്ക് കോൺ‌ടക്ട് ലെൻസുകൾ കടന്നുവന്നിട്ട് അധികം കാലമൊന്നും ആയിട്ടില്ല. എന്നാൽ ഇപ്പോൾ കൂടുതലും കോൺ‌ടാക്ട് ലെൻസുകൾ ഉപയോഗിക്കുന്നത്. നേത്ര ചികിത്സയുടെ ഭാഗമായല്ല എന്നതാണ് സത്യം. കൃഷ്ണമണിയുടെ നിറം മാറ്റുന്നതിനായാണ് ഇപ്പോൾ കൂടുതൽ പേരും കോൺ‌ടക്ട് ലെൻസുകൾ ഉപയോഗിക്കുന്നത്.
 
കൃഷ്ണമണിയുടെ നിറ മാറ്റി സൌന്ദര്യം വർധിപ്പിക്കാനും, സെക്സി ലുക്കിനുമായെല്ലാം കണ്ണുകളിൽ ഉപയോഗിക്കുന്ന ഈ കോൺ‌ടാക്ട് ലെൻസുകൾ കണ്ണിന് എത്രത്തോളം അപകടകരമാണെന്ന് നാം തിരിച്ചറിയുന്നില്ല. കോൺ‌ടാക്ട് ലെൻസുകൾ ചികിത്സയുടെ ഭാഗമായി കണ്ണിൽ ധരിക്കുന്നത് കൃത്യമായ പരിശോധനകൾക്ക് ശേഷമാണ്.
 
ഒരോരുത്തരുടെയും കണ്ണിന്റെ ആകൃതികൾ വ്യത്യസ്തമാണ്. അതിനനുസരിച്ച് ഡോക്ടർമാരുടെ പരിശോധനകൾക്കൊടുവിൽ മാത്രമാണ് ലെൻസുകൾ തീരുമാനിക്കപ്പെടുന്നത്. എന്നാൽ നിറം മാറ്റാനുള്ള ലെൻസുകൾ ധരിക്കുന്നവർ ഇത്തരം പരിശോധനകൾക്ക് ഒന്നും മുതിരാറില്ല. സുലഭമായി ഇത് വാങ്ങാൻ കിട്ടും.
 
ഇത് കണ്ണുകളുടെ ഉപരിതലത്തിൽ ഉണ്ടാക്കുന്ന ചെറിയ മുറിവുകൾ ഇൻഫെക്ഷനുകളിൽ തുറ്റൺഗി അന്തതക്കുവരെ  കാരനമാകാം . മാത്രമല്ല ദിവസവും ആറുമണിക്കൂറിൽ കൂടുതൽ നേരം ലെൻസ് ധരിക്കാൻ പാടില്ല. പകൽ സമയത്തും രാത്രിയിലും കൃഷ്ണമണിയുടെ വലിപ്പത്തിൽ വ്യത്യസമുണ്ടാകും എന്നതാണ് ഇതിന് കാരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍