സ്മാർട്ട് ഫോണുകൾ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഇന്നത്തെ കലത്ത് ആളുകൾക്ക് ചിന്തിക്കാൻ കഴിയില്ല. അത്രകണ്ട് ജീവിതത്തിന്റെ ഒരു ഭാഗംതന്നെയായിക്കഴിഞ്ഞിരിക്കുന്നു സ്മർട്ട് ഫോണുകൾ. നമ്മുടെ ശരീരത്തോട് ഒട്ടിച്ചേർന്ന് എപ്പോഴുമുണ്ടാകുന്ന ഇവ എത്രത്തോളം ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇതൊന്നും ആരും അത്ര കാര്യമാക്കുന്നില്ല.
സെല്‍ഫോണില്‍ നിന്നുള്ള റേഡിയേഷന്‍, മൈക്രോവേവ് അവനില്‍നിന്നു പുറപ്പെടുന്ന റേഡിയേഷനു തുല്യമാണ്. അര്‍ബുദം, ബ്രെയിന്‍ ട്യൂമര്‍ എന്നിവക്ക് ഇത് കാരണമാകും. ഫോണില്‍ നിന്നുള്ള എൽ ഇ ഡി ലൈറ്റ് മെലാടോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും സിര്‍ക്കാഡിയന്‍ റിഥത്തെ ബാധിക്കുകയും ചെയ്യും. ഉറക്കം നഷ്ടമാകുന്നതിനും ഇത് കാരണമാകും.