മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർത്തിവക്കാൻ ടെലികോം കമ്പനികളോട് കേന്ദ്ര സർക്കാർ

ശനി, 27 ഒക്‌ടോബര്‍ 2018 (18:29 IST)
ഡല്‍ഹി: മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവർത്തികൾ ഉടൻ നിര്‍ത്തിവക്കണമെന്ന് ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല എന്ന സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി
 
സിം കാർഡ് എടുക്കുന്നതിനായി ഉപഭോക്താക്കളുടെ സമ്മതപ്രകാരം ആധാർകാർഡിന്റെ കോപ്പിയോ ഇ-കോപ്പിയോ കമ്പനികൾക്ക് സ്വീകരിക്കാം. സുപ്രീം കോടതി വിധി നടപ്പിലാക്കിക്കൊണ്ടുള്ള റിപ്പോർട്ട് സമർപ്പിക്കാനും ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
 
ആധാർ ഉപയോഗിച്ച് കനക്ഷനുകൾ നൽകുന്നതിൽ നിന്നും മാറ്റം വരുത്തിയ രീതി ഈ മാസം 15ന് മുൻപ് വ്യക്തമാക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും ടെലിക്കോം കമ്പനികൾ ഇതിന് കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍