സെക്സിനു ശേഷം കുളിക്കാമോ ?

ഞായര്‍, 3 ജൂണ്‍ 2018 (11:44 IST)
ലൈംഗീക ബന്ധത്തിലേർപ്പെടുന്നതും കുളിക്കുന്നതും തമ്മിൽ എന്ത് ബന്ധം എന്നാവും ചിന്തിക്കുന്നത്. എന്നാൽ ബന്ധം ഉണ്ട് സെക്സിനു ശേഷം കുളിക്കുന്നത് അത്ര നല്ലതല്ല എന്നാണ് വിദഗ്ധർ പറയുന്നത്. സെക്സിനു ശേഷമുള്ള കുളി ആരോഗ്യകരമായി പ്രശ്നം സൃഷ്ടിക്കുന്നതിനാലാണ് ഇത്.
 
സെക്സിനു ശേഷം ഒരിക്കലും സോപ്പോ ബാത്ത് ജല്ലുകളോ ഉപയോഗിച്ച് കുളിക്കരുത്. സെക്സിനു ശേഷം പുരുഷന്റേയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലായിരിക്കും ഈ സമയത്ത്. കെമിക്കൽ‌സ് അടങ്ങിയിട്ടുള്ള സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് അസ്വസ്ഥത നേരിടാൻ സാധ്യതയുണ്ട്.    
 
കുളിക്കണം എന്നു തോന്നുകയാണെങ്കിൽ വെറും വെള്ളത്തിൽ കുളിക്കാവുന്നതാണ്. ചൂടു വെള്ളത്തിൽ ഒരിക്കലും കുളിക്കരുത് ഇതും ജനനേന്ദ്രിയങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. സെക്സിനു ശേഷം ജനേഒന്ദ്രിയങ്ങൾ പൂർവ സ്ഥിതിയിലായതിനു ശേഷം കുളി ആവാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍