പുരുഷന്മാരെക്കാള്‍ ആയുര്‍ദൈര്‍ഘ്യം സ്‌ത്രീകള്‍ക്ക്; കാരണം ഇതാണ്

ചൊവ്വ, 13 നവം‌ബര്‍ 2018 (16:15 IST)
പുരുഷന്മാരെക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടിയവരാണ് സ്‌ത്രീകളെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ എന്തു കൊണ്ടാണ് സ്‌ത്രീകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടാന്‍ കാരണമെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല.

ജീവിത ശൈലിയും പുകവലി മദ്യപാനം തുടങ്ങിയ ദുശീലങ്ങളുമാണ് പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ കാരണമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

സ്‌ത്രീകളില്‍ ഈസ്ട്രജന്റെ അളവ് കൂടുതലായതിനാല്‍ ഹൃദ്രോഗം പോലുള്ള അസുഖങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കഴിയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പുരുഷന്മാര്‍ പിന്നിലാണ്.

ആയുര്‍ദൈര്‍ഘ്യം കൂട്ടാന്‍ സഹായിക്കുന്ന ടെലോമിയേഴ്‌സ് എന്ന രാസഘടകവും സ്‌ത്രീകളില്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. പുരുഷന്മാരുടെ ജീവിത ശൈലി ആരോഗ്യം നശിക്കാന്‍ കാരണമാകുന്ന പ്രധാന കാരണമാണ്.

ജനിതകപരമായി സ്ത്രീകളില്‍ പുരുഷന്‍മാരെക്കാള്‍ നീളമുള്ള ടെലിമിയേഴ്‌സ് ആണ് ഉള്ളത്. സ്ത്രീകളില്‍ ഇവയ്ക്ക് നീളം കൂടുതലായതിനാലാണ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കാന്‍ കാരണമെന്നാണ് പുതിയ പഠനത്തിലെ വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍