മികച്ച ആരോഗ്യം നിലനിര്‍ത്താന്‍ സ്‌ത്രീകള്‍ പലവഴികള്‍ തേടാറുണ്ട്. വ്യായാമം ചെയ്യുന്നതും ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതും ഇതിന്റെ ഭാഗമാണ്. ആരോഗ്യസംരക്ഷണത്തിന് ആവശ്യമാണ് ഈ ചിട്ടകള്‍.
ഭക്ഷണശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ സ്‌ത്രീകള്‍ക്ക് ആരോഗ്യവും സൌന്ദര്യവും നിലനിര്‍ത്താന്‍ കഴിയും. ഇതിനായി ദിവസേനയുള്ള ഭക്ഷണത്തില്‍ ഉറപ്പായും ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്.
ഉരുളക്കിഴങ്ങ്, ബീറ്റ് റൂട്ട്, വെളുത്തുള്ളി, ഇഞ്ചി, ബീന്‍സ് എന്നിവയാണ് സ്‌ത്രീകള്‍ ഉറപ്പായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച്, ശരീര ഭാരവും വണ്ണവും കുറയ്‌ക്കാന്‍ ബീന്‍സ് സഹായിക്കും.
പഴവര്‍ഗങ്ങള്‍ സ്‌ത്രീകളുടെ ആരോഗ്യത്തിന് ആവശ്യമാണ്. ആര്‍ത്തവസമയത്തെ ക്ഷീണവും ശാരീരിക ബുദ്ധിമുട്ടുകളും ഇല്ലാതാക്കാന്‍ പഴ വര്‍ഗങ്ങളില്‍ നിന്നും ലഭിക്കുന്ന വിറ്റാമിനുകള്‍ സഹായിക്കും.