മഞ്ഞപ്പിത്തത്തെ എങ്ങനെ പ്രതിരോധിക്കാം? ഇതാ 5 മാർഗങ്ങൾ

ചൊവ്വ, 20 ഓഗസ്റ്റ് 2019 (10:05 IST)
കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നും മഞ്ഞപ്പിത്തകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ച് കഴിഞ്ഞു. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. പധാനമായും കരളിനെയാണ് ഈ രോഗം ബാധിക്കുന്നത്. 
 
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
 
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വ്യക്തി ശുചിത്വം പാലിക്കുക.
ആഹാരത്തിനു മുന്‍പും മല മൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.
രോഗബാധിതര്‍ പ്രത്യേകം സോപ്പ്, കപ്പ്, പാത്രം, തോര്‍ത്ത് എന്നിവ ഉപയോഗിക്കുക.
പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകി ഉപയോഗിക്കുക.
പച്ചക്കറികളും പഴവര്‍ഗങ്ങളും നല്ലവണ്ണം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍