എല്ലുകളെ ബലപ്പെടുത്താൽ ആഹാരത്തിൽ ഇവ ഉൾപ്പെടുത്താം

വ്യാഴം, 30 മാര്‍ച്ച് 2023 (20:22 IST)
പ്രായമാകുന്നതോടെ എല്ലാവരിലും അധികമായി കാണപ്പെടാറുള്ള ഒന്നാണ് എല്ലുകളുടെ കട്ടികുറഞ്ഞ് എല്ല് ദുർബലമാകുന്ന അവസ്ഥ. സ്ത്രീകൾക്ക് 50 വയസിന് ശേഷം ആർത്തവവിരാമം നേരിടേണ്ടിവരുന്നു എന്നത് എല്ല് പൊട്ടാനും ഒടിയാനുമുള്ള സാധ്യതകൾ വർധിപ്പിക്കുന്നു. കാൽസ്യം,വിറ്റാമിൻ ഡി സപ്ലിമെൻ്റുകൾ നൽകിയും മറ്റ് ചികിത്സകളിലൂടെയും എല്ലുകളുടെ ബലം വർദ്ധിപ്പിക്കാം. എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായകമാകുന്ന ഭക്ഷണക്രമം എന്തെല്ലാമെന്ന് നോക്കാം.
 
ഇതിനായി കാൽസ്യം ധാരളമടങ്ങിയ പാൽ,തൈര്,പാലുല്പന്നങ്ങൾ,സോയാ,വെണ്ടയ്ക്ക,ബദാം,മത്തി,ഇരുണ്ട പച്ചനിറമുള്ള ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
 
ഇരുണ്ട പച്ചനിറമുള്ള ഇലക്കറികളിലെ മഗ്നീഷ്യം എല്ലുകൾക്ക് ഗുണപ്രദമാണ്. ഓറഞ്ച് ജ്യൂസിൽ ധാരളമായി കാൽസ്യം അടങ്ങിയിട്ടുണ്ട്. പാലുല്പന്നങ്ങൾ കൊഴുപ്പ് നീക്കി ഉപയോഗിക്കുന്നതും മത്തി,നെത്തോലി എന്നിവയെ പോലെ ചെറുമുള്ളുള്ള മീനുകളും കാൽസ്യത്തിന് അനുയോജ്യമാണ്. മൂത്രത്തിലൂടെ കാൽസ്യം നഷ്ടമാകുന്നത് തടയാൻ നിലക്കടല,ബദാം പരിപ്പ് എന്നിവയിലെ പൊട്ടാസ്യം സഹായിക്കും. ഉപ്പ് മിതമായി മാത്രം ഉപയോഗിക്കേണ്ടതാണ്. അല്ലെങ്കിൽ മൂത്രത്തിലൂടെ കാൽസ്യം അധികമായി നഷ്ടമാകാൻ കാരണമാകും. കാൽസ്യം ഗുളികകൾ ഡോക്ടറുടെ നിർദേശമില്ലാതെ ഉപയോഗിക്കരുത്. അമിതമായി കാപ്പി കുടിക്കുന്നതും എല്ലുകൾക്ക് നല്ലതല്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍