കഴിക്കാന്‍ രസമാണ്; പക്ഷേ, മീന്‍ കറിക്കൊപ്പം തൈര് ഒഴിക്കരുത്

വെള്ളി, 30 ജൂലൈ 2021 (12:40 IST)
നമുക്ക് ഇഷ്ടമുള്ളതും എന്നാല്‍ വിരുദ്ധാഹാരവുമായ ചില കോംബിനേഷനുകളുണ്ട്. അതില്‍ ഒന്നാണ് മീനും തൈരും. മീന്‍ കറിയും തൈരും ഒരുമിച്ച് കഴിക്കാന്‍ പാടില്ല. പാല്‍, തൈര്, മോര് എന്നിവയ്ക്കു മത്സ്യം വിരുദ്ധാഹാരമാണ്. ഇത് ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകും. പാല്‍, തൈര് എന്നിവയ്ക്ക് മീനുമായി വിപരീത വീര്യമാണ് ഉള്ളത്. ഒന്ന് ചൂടേറിയ ഭക്ഷണവും മറ്റേത് തണുപ്പുള്ള ഭക്ഷണവുമാണ്. അതിനാല്‍ ഇവ ഒരുമിച്ചു കഴിച്ചാല്‍ രക്തം അശുദ്ധമാകാനും രക്ത കുഴലുകളില്‍ തടസമുണ്ടാകാനും കാരണമാകുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. തൈര് പുളിയുള്ള വിഭവം കൂടിയാണ്. കഫം, പിത്തം, രക്തദൂഷ്യം, നീര് എന്നിവ വര്‍ധിപ്പിക്കും. അതുകൊണ്ട് രാത്രി തൈര് ഉപയോഗിക്കാന്‍ പാടില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍