ഉണ്ടിട്ടു കുളിക്കുന്നവരെ കണ്ടാല്‍ കുളിക്കണം എന്നൊരു ചൊല്ലുണ്ട്. ഭക്ഷണശേഷം കുളിക്കുന്നത് അത്ര നല്ല കാര്യമല്ലെന്ന് അര്‍ത്ഥം. എപ്പോഴായാലും ഭക്ഷണം കഴിച്ച ശേഷം ഉടനെ കുളിക്കരുത്. ഭക്ഷണം കഴിച്ച ശേഷം കുളിക്കുന്നത് പലതരത്തിലുള്ള ദഹനപ്രശ്‌നങ്ങളും അനുബന്ധ രോഗങ്ങളും ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഭക്ഷണശേഷമുള്ള കുളി ദഹനപ്രക്രിയയെ മന്ദീഭവിപ്പിക്കും. മാത്രമല്ല, ഉദരസംബന്ധമായ മറ്റ് അനുബന്ധ രോഗങ്ങളിലേക്കും ഇത് നയിക്കും. ഭക്ഷണം കഴിഞ്ഞ ഉടനെയുള്ള കുളി രക്തചംക്രമണം കുറയ്ക്കുന്നു. നല്ല രക്തചംക്രമണം ഇല്ലാത്തപ്പോള്‍ ദഹനം മന്ദഗതിയിലായിരിക്കും.