ഹോര്‍മോണ്‍ വ്യതിയാനം വയര്‍ ചാടുന്നതിന് മറ്റൊരു കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈസ്ട്രജന്‍ ഹോർമോണിന്റെ അളവിലുണ്ടാകുന്ന വ്യതിയാനമാണ് വില്ലനാകുന്നത്. ശരീരഭാരം കൂടുക, വിഷാദം, ആശങ്ക, ക്ഷീണം, സമ്മര്‍ദ്ദം എന്നിവ ഇതിന്റെ ഫലങ്ങളാണ്.
ഈസ്ട്രജന്‍ അളവ് കൂടുന്നതിന്റെ തെളിവാണ് മധുരം അമിതമായി കഴിക്കണമെന്ന തോന്നലുണ്ടാകുന്നത്. ഉറക്കം വരാത്ത അവസ്ഥയും സ്ട്രെസ് കൂടുമ്പോള്‍ അമിതമായി ആഹാരം കഴിക്കുന്നതും വയര്‍ ചാടുന്നതിന് കാരണമാകും. ക്രമം തെറ്റിയ ഭക്ഷണ ശീലവും പിന്നീട് കൂടുതലായി ആഹാരം കഴിക്കുന്നതും ശരീരഭാരം വര്‍ദ്ധിപ്പിക്കും.
ലൈഫ് സ്റ്റൈല്‍ മാറ്റങ്ങള്‍ തന്നെയാണ് സ്ട്രെസ് കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. നല്ല ഉറക്കം, പോഷകസമ്പന്നമായ ആഹാരം, ദിവസവുമുള്ള വ്യായാമം. ഇത്രയും ചെയ്‌താല്‍തന്നെ ഒരുപരിധി വരെ ഹോര്‍മോണ്‍ വ്യതിയാനത്തെ തടയാം.