രാവിലെ വ്യായാമത്തിന് ശേഷം അല്പം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തിലെ ആസിഡിന്‍റെ അളവ് കുറച്ച് പിഎച്ച് നില നിയന്ത്രിച്ചു നിർത്തുന്നു. അസിഡിറ്റി ഇല്ലാതാക്കാനും മുളപ്പിച്ച പയറിലെ പോഷകങ്ങൾ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ഇത്. കാലറി കുറവും പോഷകങ്ങൾ കൂടുതലും ആയതിനാൽ ഭാരം കൂടുമോ എന്ന പേടിയില്ലാതെ തന്നെ മുളപ്പിച്ച പയർ കഴിക്കാവുന്നതാണ്. കൂടാതെ ഇവയിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പിന്‍റെ ഹോർമോൺ ഉത്പാദനം തടയുന്നു. ധാരാളം എൻസൈമുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹന പ്രവർത്തനങ്ങൾ വർധിപ്പിക്കാനും സഹായിക്കുന്നു.