മറവി രോഗമാണ് അല്‍ഷെമേഴ്സ്. തന്നെ സംബന്ധിക്കുന്നതിനൊക്കെ ഓര്‍മ്മത്തുടര്‍ച്ചകള്‍ക്ക് ഒരിടര്‍ച്ച. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ചികിത്സയില്‍ വിജയം കണ്ടെത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങളിലൂടെ.....
മറവി രോഗങ്ങള്‍
ഓര്‍മ്മക്കുറവും, ഓര്‍മ്മയില്ലായ്മയും ആര്‍ക്കുമുണ്ടാവാം. എന്നാലിത് ഗുരുതരമായ രോഗാവസ്ഥയുടെ തുടക്കമാവാം. നാല്പതു കഴിഞ്ഞാല്‍ ഓര്‍മ്മക്കുറവും മറവിയും ഉണ്ടാകുന്നത് അല്പം ശ്രദ്ധിക്കേണ്ടതു തന്നെ!
"മറവി' പലപ്പോഴും ഒരു ലക്ഷണമാണ് പിന്നീടത് രോഗമായി മാറുകയും ചെയ്യാം. "തലച്ചോറിലെ തകരാറുമൂലമുണ്ടാവുന്ന ബുദ്ധിമാന്ദ്യം' എന്ന് ഈ രോഗാവസ്ഥയെ സാമാന്യമായി വിളിക്കാം. (ഓര്‍ഗാനിക് മെന്‍റല്‍ ഡിസ് ഓര്‍ഡര്‍).
മനസ്സിലാവാന്‍ എളുപ്പത്തില്‍ "മറവി' രോഗം എന്ന് പറയാമെങ്കിലും മറവിയേക്കാള്‍ സാരമാണ് അവയുടെ ഫലങ്ങള്‍. ഫലപ്രദമായ ചികിത്സയില്ലാത്തതുമൂലം രോഗം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുകയും ചെയ്യും.
ഓര്‍ഗാനിക് മെന്‍റല്‍ ഡിസ് ഓര്‍ഡര്‍
വാര്‍ദ്ധക്യത്തില്‍ കാണുന്ന പ്രധാന മാനസികാരോഗ്യപ്രശ്നമാണ് ""ഓര്‍ഗാനിക് മെന്‍റല്‍ ഡിസോര്‍ഡര്‍''. --മസ്തിഷ്കത്തകരാറുകൊണ്ടുണ്ടാവുന്ന ബുദ്ധിമാന്ദ്യം
മനുഷ്യന്‍റെ ചിന്തയും വൈകാരികാവസ്ഥയും പ്രവൃത്തിയെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. ഇതിന്‍റെ തകരാറുകള്‍ സ്വഭാവത്തെയും പ്രവൃത്തികളെയും ഒരുപോലെ ബാധിക്കുന്നു.
ഓര്‍ഗാനിക് മെന്‍റല്‍ ഡിസ് ഓര്‍ഡര്‍ ഉണ്ടാകുന്നത് മസ്തിഷ്കത്തിലുണ്ടാകുന്ന ഘടനാപരമോ രാസപ്രവര്‍ത്തനത്തെ സംബന്ധിച്ച തകരാറോ, മസ്തിഷ്കധര്‍മ്മത്തെ ബാധിക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങളുടെ തകരാറോ മൂലമാണ്.