പെണ്‍കുട്ടികളിലെ തൈറോയിഡ് എന്ന വില്ലന്‍

ചൊവ്വ, 19 മെയ് 2015 (16:40 IST)
ഇന്ന് പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന ഒന്നാണ് തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍. ചികിത്സകള്‍ പലത് ഉണ്ടെങ്കിലും അത് മൂലം ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ രോഗത്തെക്കാള്‍ സമ്മര്‍ദ്ദമുളവാക്കുന്നതാണ്. അതിനാല്‍ തന്നെ പെണ്‍കുട്ടികള്‍ എന്നും ഭയക്കുന്ന ഒന്നാണ് തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍. T3, T4, TSH എന്നീ രക്തപരിശോധനകള്‍, അള്‍ട്രാസൗണ്ട്‌സ്‌കാനിംഗ് മുതലായവയുടെ അടിസ്ഥാനത്തില്‍ രോഗനിര്‍ണയം നടത്താവുന്നതാണ്.

തൈറോയിഡ്‌ സംബന്ധമായ പ്രശ്‌നങ്ങള്‍ പുരുഷന്മാരെക്കള്‍ കൂടുതല്‍ അലട്ടുന്നത്‌ സ്‌ത്രീകളെയാണ്‌. അകാരണമായ ക്ഷീണം, ഉന്മേഷക്കുറവ്, മുടികൊഴിച്ചില്‍, തൂക്കം വര്‍ദ്ധിക്കുക, വരണ്ടചര്‍മ്മം, ക്രമം തെറ്റിയ ആര്‍ത്തവം, വന്ധ്യത, കാലുകളില്‍ നീര്, അകാരണമായ ഭയം, ഉത്കണഠ, വിഷാദം എന്നിവയാണ് രോഗലക്ഷണങ്ങള്‍. പ്രതിരോധശക്‌തിയിലും മാനസികാവസ്‌ഥയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയാണ്‌ സ്‌ത്രീകളില്‍ തൈറോയിഡ്‌ തകരാര്‍ കൂടുതലായി കാണപ്പെടുന്നതിനു കാരണം. ഈ രോഗമുള്ള ഗര്‍ഭിണിയില്‍ ശരിയായ ഹോര്‍മോണ്‍ ചികിത്സ ചെയ്തില്ലെങ്കില്‍ ഗര്‍ഭം അലസാനും, ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാനും സാധ്യത ഏറെയാണ്.

ഗര്‍ഭിണികള്‍, ആര്‍ത്തവം ക്രമംതെറ്റിയവര്‍, ഗര്‍ഭം'അലസിപോകുന്നവര്‍, പ്രസവം കഴിഞ്ഞവര്‍, കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍, വിഷാദരോഗികള്‍, കുടുംബത്തില്‍ തൈറോയിഡ് രോഗമുള്ളവര്‍, ലിത്തിയം, അമിയോഡറോണ്‍ തുടങ്ങിയ മരുന്ന് കഴിക്കുന്നവര്‍, തൈറോയിഡ് ഗ്രന്ഥി മുഴുവനായി നീക്കിയവര്‍ എന്നിവര്‍ നിര്‍ബന്ധമായും തൈറോയിഡ് രോഗനിര്‍ണയത്തിനുള്ള ടെസ്റ്റുകള്‍ ചെയ്യേണ്ടതാണ്.

നിരവധി ചികിത്സകള്‍ ഉണ്ടെങ്കിലും പലരും സമീപിക്കുന്ന ഹോമിയോ ആണ്. മരുന്ന് കഴിക്കല്‍ ആരംഭിച്ചാല്‍ ശരീരം തടിക്കുന്നതിന് കാരണമാകും. ഗര്‍ഭാധാരണം താമസിക്കുകയും അലസിപോകുകയും ചെയ്യാന്‍ തൈറോയിഡ് കാരണമാകാറുണ്ട്. ഹോര്‍മോണ്‍ മരുന്നുകള്‍ വളരെ അപകടകാരികളാണെന്ന തെറ്റായ ധാരണയും നിലവിലുണ്ട്. ശരിയായ അളവില്‍ ഉപയോഗിച്ചാല്‍ കാര്യമായ പാര്‍ശ്വഫലങ്ങളോ ദീര്‍ഘകാല ബുദ്ധിമുട്ടുകളോ ഇല്ലാത്ത മരുന്നാണ് ഇവയ്‌ക്കുള്ളത്. ഹോമിയോപ്പതി രോഗത്തെയല്ല, രോഗലക്ഷണത്തെയാണ്‌ ചികിത്സിക്കുന്നത്‌. കാല്‍ക്കേരിയ കാര്‍ബ്‌, അയഡിന്‍, തൈറോയ്‌ഡിനം, നാട്രം മ്യൂര്‍, ലാക്കസിന്‍ ബ്രേമിയം, പൈലോകാര്‍പ്പസ്‌ എന്നീ മരുന്നുകള്‍ രോഗതീവ്രത, രോഗസ്വഭാവം, രോഗിയുടെ പ്രായം, മാനസികനില എന്നിവയുടെ അടിസ്‌ഥാനത്തില്‍ നല്‍കി വരുന്നു.

വെബ്ദുനിയ വായിക്കുക