അരക്കെട്ടിന്റെ ഭംഗി ചെറിയ കാര്യമല്ല

ബുധന്‍, 20 മെയ് 2015 (16:08 IST)
സ്ത്രീ സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ഒതുങ്ങിയ അരക്കെട്ട്. എന്നാല്‍ സംരക്ഷിക്കാന്‍ ഏറ്റവും പാടുള്ളതുമായ ഒന്നുമാണ് അരക്കെട്ടിന്റെ ഭംഗി. കൃത്യമായ ഭക്ഷണക്രമവും വ്യായാമങ്ങളും അരക്കെട്ടിന്റെ സൌന്ദര്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. സ്ത്രീ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു ചേരുന്ന ഒരു പ്രധാന സ്ഥലമാണ് അരക്കെട്ട് എന്ന നിലയ്‌ക്ക് പ്രത്യേക പരിചരണം തന്നെ ഈ ഭാഗത്തിന് നല്‍കണം.
 
സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും ഉത്തമ ലക്ഷണമാണ് ഒരുങ്ങിയ അരക്കെട്ട്. അതിനായി കൊഴുപ്പു നിയന്ത്രിക്കാനും ഭക്ഷണനിയന്ത്രണവും വ്യായാമവും പ്രധാനമാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. അസുഖങ്ങള്‍ തടയുകയും തടിയും കൊഴുപ്പും കുറയ്ക്കാനും ആപ്പിള്‍ സഹയമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. പൈനാപ്പിള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. കരിക്കിന്‍ വെള്ളവും തേങ്ങയും കഴിക്കുന്നത് വഴി പോംഗ്രനേറ്റ് പോംഗ്രനേറ്റ് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറച്ച് തടി കുറയ്ക്കാന്‍ പോംഗ്രനേറ്റ് ഏറെ നല്ലതാണ്. ചെറി കഴിക്കുന്നതും ഉത്തമമാണ്. 
 
അരക്കെട്ടിന്റെ ഭംഗി കാത്തുസൂക്ഷിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം ഭക്ഷണനിയന്ത്രണവും വ്യായാമവുമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ പതിവാക്കുന്നത് നല്ലതാണ്. ഏറോബിക്‌സ്, യോഗ, നീന്തല്‍ എന്നിവയിലൂടെ അരക്കെട്ടിന് ഒതുക്കം വര്‍ദ്ധിപ്പിക്കാം. കൂടുതല്‍ നടക്കുന്നതും, പടികള്‍ കയറുന്നതും നല്ലതാണ്. ശരീരം വളയുന്ന വിധത്തിലുള്ള വ്യായാമമുറകള്‍ ചെയ്യുക. അരക്കെട്ട് ഇരുവശങ്ങളിലേക്കും വൃത്താകൃതിയില്‍ ഇളക്കുന്നത് നല്ലതാണ്. 
 

വെബ്ദുനിയ വായിക്കുക