-കൂടാതെ ബന്ധപ്പെടുമ്പോഴുള്ള ക്ഷീണം ഒഴിവാക്കാനും ശ്രദ്ധിക്കണം.
-ഹോര്‍മോണ്‍ ഇന്‍ബാലന്‍സ് ചികിത്സിക്കണം.
-കൂടുതല്‍ ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം.
-ദിവസവും കുറച്ചുസമയമെങ്കിലും വ്യായാമം ചെയ്യണം.
ആരോഗ്യകരമായ ജീവിതത്തിലൂടെയും ചിട്ടയായ ഭക്ഷണത്തിലൂടെയും പ്രമേഹത്തെ തടഞ്ഞ് നിര്‍ത്താനാകും. പ്രമേഹമുള്ളവര്‍ക്ക് ശരിയായ ജീവിതശൈലിയിലൂടെ അതിനെ നിയന്ത്രിക്കാനുമാകും. പ്രമേഹം തടയാന്‍ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക,.വിറ്റാമിന്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുക. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക. പഞ്ചസാര അധികം കഴിക്കാതിരിക്കുക എന്നിവയൊക്കെ പ്രമേഹത്തെ തടയും. ഐസ്‌ക്രീം, പഞ്ചസാര എന്നിവയൊക്കെ കഴിക്കേണ്ടി വരുമ്പോള്‍ മിതമായ അളവില്‍ കഴിക്കുക. വ്യായാമം പ്രമേഹത്തെ തടയാന്‍ ഫലപ്രദമാണ്. ഓടുക, നടക്കുക, നീന്തുക, ഡാന്‍സ് ചെയ്യുക ഒക്കെ ഗുണം ചെയ്യും.