സ്ത്രീകളുടെ ഹൃദയം ലോലമാണ്!

വ്യാഴം, 20 നവം‌ബര്‍ 2014 (13:21 IST)
ലോല ഹൃദയമുള്ളവള്‍ എന്ന് നമ്മള്‍ കാമുകിമാരെ പുകഴ്ത്താനും അവളുടെ പ്രീതി പിടിച്ചു പറ്റാനും പറഞ്ഞൊപ്പിക്കാറുണ്ട്. എന്നാല്‍ കേട്ടോളു സത്യത്തില്‍ ഭൂരിഭാഗം സ്ത്രീകളുടെയും ഹൃദയം ലോലമാണ്. പുരുഷന്മാരേ അപേക്ഷിച്ച് സമ്മര്‍ദ്ദം താങ്ങാനുള്ള കഴിവ് സ്ത്രീകള്‍ക്കില്ല എന്നാണ് ഇപ്പോള്‍ പഠനങ്ങള്‍ പറയുന്നത്. സ്ത്രീകളുടെ ഹൃദയത്തിന് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ക്ഷമത പുരുഷന്‍‌മാരേക്കാള്‍ കുറവാണത്രെ! വികാരങ്ങള്‍ക്കൊണ്ടുണ്ടാകുന്ന മാനസിക പിരിമുറക്കം ഹൃദ്രോഗികളായ യുവതികളെ കര്യമായി ബാധിക്കുന്നു എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

അമേരിക്കയിലെ എമറോയ് സര്‍വ്വകലാശാലയാണ് സ്ത്രീ പക്ഷ ഹൃദയ പഠനം നടത്തിയിരിക്കുന്നത്. 534 ഹൃദ്രോഗികളിലാണ് സര്‍വ്വകലാശാലയിലെ ഗ്വേഷകര്‍ പഠനം നടത്തിയത്. യുവതികളിലും മധ്യ വയസിലെത്തിയവരിലും ഹൃദയത്തിലേക്കുള്ള രക്തയോട്ടം സമപ്രായക്കാരായ ആണുങ്ങളേക്കാള്‍ കുറവാണെന്നാണ് പഠനത്തില്‍ വ്യക്തമായത്. ചെറു പ്രായത്തില്‍ തന്നെ ഹൃദ്രോഗികളാകുന്നവര്‍ക്കാണ് പ്രശ്നങ്ങള്‍ കൂടുതല്‍.

ഇത്തരം യുവതികള്‍ക്ക് സമ്മര്‍ദ്ദം തീരെ അതിജീവിക്കാന്‍ സാധിക്കാറില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കുട്ടികളെ നോക്കല്‍, വിവാഹം, ജോലി, മാതാപിതാക്കളെ പരിചരിക്കല്‍ തുടങ്ങി സ്ത്രീകള്‍ക്ക് സമ്മര്‍ദ്ദത്തില്‍ അടിപ്പെടാനുള്‍ല സാഹചര്യങ്ങള്‍ ഏറെയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക