ഗന്ധം തിരിച്ചറിയാന്‍ പറ്റാതെ വരാറുണ്ടോ? അല്ലെങ്കില്‍ ഇല്ലാത്ത ഗന്ധം തോന്നാറുണ്ടോ?

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (20:06 IST)
ശ്വസനം മാത്രമല്ല ഗന്ധം തിരിച്ചറിയുന്നതും മൂക്കിന്റെ ധര്‍മ്മമാണ്. എന്നാല്‍ ജലദോഷം പോലുള്ള അസുഖങ്ങള്‍ വരുമ്പോള്‍ നമുക്ക് ചുറ്റുമുള്ള ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ചിലരുടെ കാര്യം അങ്ങനെയല്ല. ചിലര്‍ക്ക് ചില സമയം ഇല്ലാത്ത ഗന്ധങ്ങള്‍ തോന്നാറുണ്ട്. ഇത് ചിലപ്പോള്‍ നല്ലതും ചീത്തയുമാകാം. എന്നാല്‍ ചിലര്‍ക്ക് ജലദേഷമൊന്നും ഇല്ലാതെ തന്നെ ഗന്ധം തിരിച്ചറിയാന്‍ കഴിയാതെയും വരാറുണ്ട്. ഇല്ലാത്ത ഗന്ധം തോന്നുന്നതിന് കാരണം തലച്ചോറിനുണ്ടാകുന്ന പ്രശ്‌നങ്ങളാകാം. പ്രധാനമായും തലച്ചോറിനുണ്ടാകുന്ന മുറിവ്, ബ്രെയിന്‍ ട്യൂമര്‍, പാര്‍ക്കിന്‍സണ്‍സ് എന്നിവയുടെ ലക്ഷണമാകാം. അതമല്ലെങ്കില്‍ മൈഗ്രേന്‍, സൈനസ് ഇന്‍ഫക്ഷന്‍ എന്നിവ മൂലവും ഇത്തരത്തില്‍ ഗന്ധം അനുഭവപ്പെടാം. 
 
ഇത്തരത്തില്‍ സ്ഥിരമായി അനുഭവമുണ്ടാകുകയാണെങ്കില്‍ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്. ചിലര്‍ക്ക്  ജലദോഷം ഒന്നും ഇല്ലാതെ തന്നെ ഗന്ധം തിരിച്ചറിയാന്‍ പറ്റാതെ വരാറുണ്ട്. ഇങ്ങനെ സ്ഥിരമായി ഉണ്ടാവുകയാണെങ്കില്‍ അത് ഭാവിയില്‍ അല്‍ഷിമേഴ്‌സ് വരാനുള്ള സൂചനയായിട്ടാണ് പറയുന്നത്. അതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടവര്‍ കൃത്യസമയത്ത് വൈദ്യസഹായം തേടി അതിന് പിന്നിലെ ശരിയായ കാരണം എന്താണെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍