ദീര്‍ഘനേരം ജോലി ചെയ്യുന്നവരാണോ? ഒന്ന് മയങ്ങിക്കോ, വെറും 20 മിനിറ്റ് !

ചൊവ്വ, 19 ഡിസം‌ബര്‍ 2023 (12:58 IST)
തിരക്കുപിടിച്ച ജോലിക്കിടയില്‍ ഉച്ചയുറക്കത്തിനു സമയം ലഭിക്കാത്തവരാണ് നമ്മളില്‍ കൂടുതല്‍ പേരും. പൊതുവെ ഉച്ചയുറക്കം ആരോഗ്യത്തിനു അത്ര നല്ലതല്ല. പക്ഷേ ദീര്‍ഘനേരം ഇരുന്നും കംപ്യൂട്ടര്‍ നോക്കിയുമുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഇടനേരത്ത് വിശ്രമം ആവശ്യമാണ്. ഉറക്കത്തിനു പകരം ഉച്ചയ്ക്ക് ഒരു ചെറിയ മയക്കം നല്ലതാണ്. അതിനെയാണ് നാപ്പിങ് എന്നു വിളിക്കുന്നത്. 
 
കണ്ണുകള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് സഹായിക്കും. ശാരീരിക, മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു. ജോലിയുടെ ഇടവേളയില്‍ ഉച്ചഭക്ഷണം കഴിഞ്ഞ് വെറും 20 മിനിറ്റ് മയങ്ങിയാല്‍ മതി. ദീര്‍ഘനേരമുള്ള ഉറക്കം ശീലിക്കരുത്. ക്ഷീണം കുറയ്ക്കാനും ജോലി സമ്മര്‍ദ്ദം ഇല്ലാതാക്കാനും ഏകാഗ്രത ലഭിക്കാനും ഇതിലൂടെ സാധിക്കും. പത്ത് മിനിറ്റ് മുതല്‍ 20 മിനിറ്റ് വരെ മാത്രമേ ഇങ്ങനെ മയക്കത്തിനായി ഉപയോഗിക്കാവൂ. രാത്രി ഉറക്കം നഷ്ടപ്പെട്ടവരാണെങ്കില്‍ തീര്‍ച്ചയായും ജോലിയുടെ ഇടവേളയില്‍ ഇത് ശീലിക്കുക. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലുള്ള സമയമാണ് നാപ്പിങ്ങിനായി തിരഞ്ഞെടുക്കേണ്ടത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍