30 നും 79 നും മധ്യേ പ്രായമുള്ള 456,155 പേരിൽ ദീർഘകാലാടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. പഠനം ഒമ്പത് വർഷത്തോളം പൂർത്തിയായപ്പോൾ സ്ഥിരമായി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവരുടെ ശരീരത്തിൽ ചൂട് ചായ ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തി. പഠനം തുടങ്ങുമ്പോൾ ആര്‍ക്കും ക്യാന്‍സര്‍ ഉണ്ടായിരുന്നില്ല. എന്നാൽ പഠനത്തിനൊടുവിൽ 1731 പേരില്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു.