തലച്ചോറിന്റെ ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിനും അത്യാവശ്യം വേണ്ട വിറ്റാമിനാണ് വിറ്റാമിന്‍ ബി12. മാംസം, മീന്‍, മുട്ട, പാല്‍ എന്നിവയില്‍ നിന്നാണ് സാധാരണയായി ഈ വിറ്റാമിന്‍ ലഭിക്കുന്നത്. ഇതിന്റെ അഭാവത്തില്‍ ആദ്യമുണ്ടാകുന്ന ലക്ഷണം അമിതമായ ക്ഷീണമാണ്. ഇതിന് കാരണം ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ ഉല്‍പാദനം കുറയുന്നതാണ്. ചുവന്ന രക്താണുക്കളാണ് ശരീരത്തില്‍ ഓക്‌സിജന്‍ വഹിക്കുന്നത്. കൂടാതെ നെര്‍വ് തകരാറുണ്ടാകുന്നു. ഇതുമൂലം കൈകാലുകളില്‍ വേദനയും അനുഭവപ്പെടും.