കുളിക്കുന്നതിനിടയ്ക്ക് മൂത്രമൊഴിക്കാറുണ്ടോ, അപകടകരം!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 ഡിസം‌ബര്‍ 2024 (16:10 IST)
പലര്‍ക്കുമുള്ള ഒരു പ്രശ്‌നമാണ് കുളിക്കുമ്പോഴുള്ള പെട്ടെന്നുള്ള മൂത്രം പോക്ക്. എന്നാല്‍ ഇത് അപകടകരമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ബാത്‌റൂമിലെ ടാപ്പില്‍ നിന്ന് വെള്ളം താഴോട്ട് ഒഴുകുമ്പോള്‍ ഉള്ള സൗണ്ട് മാനസികതലത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും പെട്ടെന്ന് മൂത്രം പോകാന്‍ കാരണമാവുകയും ചെയ്യുന്നു. ഇത്തരം സൗണ്ട് കേള്‍ക്കുമ്പോള്‍ മൂത്രം ഒഴിക്കുകയാണെന്ന് തോന്നല്‍ വരുകയും ഉടനെ മൂത്രം ഒഴിക്കാനുള്ള ത്വര ഉണ്ടാവുകയും പിടിച്ചുവയ്ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയില്‍ മൂത്രം പോവുകയുമാണ് ചെയ്യുന്നത്. ഇതിനെ ബ്ലാഡര്‍ സ്പാസം എന്നാണ് പറയുന്നത്.
 
കുളിക്കുമ്പോഴുള്ള ഈ മൂത്രമൊഴിക്കല്‍ സമയത്ത് വയറിലെ മസിലുകള്‍ ദുര്‍മലമാകുന്നു. ഈ സമയത്ത് ബ്ലാഡര്‍ മുഴുവനായും മൂത്രത്തെ ഒഴിയാതെയിരിക്കുകയും തിരിച്ചുവരുന്ന മൂത്രം വഴി ഇന്‍ഫെക്ഷന്‍ ഉണ്ടാകാനും സാധ്യത കൂടും. ഇത് യൂറിനറി ട്രാക്കില്‍ കല്ലുണ്ടാകാന്‍ കാരണമാകും. സാധാരണയായി ഇത് സ്ത്രീകളിലാണ് ഈ പ്രശ്‌നം കണ്ടുവരുന്നത്. 
 
അതേസമയം ശുചിത്വത്തിന്റെ കാര്യത്തിലാണെങ്കില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഹാനികരമാണിത്. മൂത്രത്തില്‍ ധാരാളം വ്യത്യസ്തതരം ബാക്ടീരിയകളും അമോണിയയും അടങ്ങിയിട്ടുണ്ട്. അമോണിയ ദുഷ്‌കരമായ മണം ഉണ്ടാക്കുകയും ബാക്ടീരിയാ ഇത് കൂട്ടുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍