നവരാത്രി ദിനങ്ങളിൽ കഴിക്കാം ആരോഗ്യ ഭക്ഷണങ്ങൾ

വ്യാഴം, 6 ഒക്‌ടോബര്‍ 2016 (15:11 IST)
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.
 
നവരാത്രിയ്ക്കും ദേവി ഉപാസനയ്ക്കും യുഗങ്ങളോളം പഴക്കമുണ്ടെങ്കിലും അയോദ്ധ്യാരാജാവ് സുദര്‍ശന ചക്രവര്‍ത്തിയുടെ കാലം മുതലാണ് നവരാത്രി ആരാധനയ്ക്ക് പ്രചാരം സിദ്ധിച്ചത്. കാപട്യമോ ഫലേച്ഛയോ കൂടാതെ ദേവിയുടെ പാദങ്ങള്‍ ആശ്രയിക്കുന്നവര്‍ക്ക് നിത്യാനന്ദം ലഭിക്കുന്നു. 
 
നവരാത്രി പൂജാവിധിയില്‍ കന്നിമാസത്തിലെ ശുക്ലപക്ഷ പ്രഥമാതിഥി മുതല്‍ ഓരോ ദിവസവും ഓരോ പേരില്‍ ദേവിയെ ആരാധിക്കുന്നു. കുമാരി, തൃമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവിദുര്‍ഗ്ഗ, സുഭദ്ര എന്നിവയാണ് ആ പേരുകള്‍. രണ്ടു മുതല്‍ പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളെ ദേവീ‍ഭാവനയോടെ ഈ വ്യത്യസ്ത പേരുകളില്‍ ഇരുത്തി പൂജിച്ച് ഭക്ഷണം ഉപഹാരം മുതലായവയാല്‍ സംതൃപ്തരാക്കുന്നു.
 
നവരാത്രി വ്രതമെടുക്കുന്നതും ആചാരത്തിന്റെ ഒരു ഭാഗമാണ്. പാൽ, ആട്ട, പച്ചക്കറിക‌‌ൾ, തൈര്, ചെറിയ ഫ്രൂട്ട്സ് എന്നിവ മാത്രം കഴിച്ചുകൊണ്ട് ആരോഗ്യം നിലനിർത്തുകയും വ്രതം പുണ്യമാക്കുകയും ചെയ്യുന്നവരാണ് നവരാത്രി വ്രതം എടുക്കുന്നത്. വിറ്റാമിനുക‌ൾ അടങ്ങിയ ഭക്ഷണങ്ങളാണ് സാധാരണ കഴിക്കുക.
 
നവരാത്രി ചോറിൽ ധാരാളം ആരോഗ്യ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വയർ സംബന്ധമായ പ്രശ്നങ്ങ‌ൾ പരിഹരിക്കാനും ഇത്തരം ഭക്ഷണങ്ങൾക്ക് കഴിയും. പച്ചക്കറികളും പഴങ്ങളും കൂടുതൽ ആയി ചേർക്കുമ്പോൾ ഒഴുവാക്കേണ്ട ഒന്നുണ്ട്. എണ്ണ, വ്രതം അനുഷ്ഠിക്കുന്ന സമയങ്ങളിൽ ഒരുകാരണവശാലും ഓയിൽ ഉൾപ്പെടുത്തരുത്.

വെബ്ദുനിയ വായിക്കുക