ഇനി ചിരിക്കാം മനോഹരമായി; പല്ലിലെ മഞ്ഞ മാറ്റാന്‍ ഇങ്ങനെ ചെയ്താല്‍ മതി

സിആര്‍ രവിചന്ദ്രന്‍

ശനി, 19 ഒക്‌ടോബര്‍ 2024 (12:16 IST)
പലരും നേരിടുന്ന പ്രശ്‌നമാണ് പല്ലുകളിലെ മഞ്ഞപ്പ്. ഇത് കാരണം പലര്‍ക്കും ആത്മവിശ്വാസം നഷ്ടപെടാറുണ്ട്. അതുപോലെ സൗന്ദര്യ സംരക്ഷണത്തിലും പല്ലുകളുടെ സൗന്ദര്യത്തിന് വലിയ പങ്കുണ്ട്. മനോഹരമായ ചിരി ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. അതില്‍ പ്രധാനമാണ് പണ്ടുമുതല്‍ക്കേയുള്ള ശീലമായ ഉമിക്കരി ഉപയോഗിച്ചുള്ള പല്ലുതേക്കല്‍. പല്ലിലെ കറ ഇല്ലാതാക്കാനും പല്ലുകള്‍ക്ക് തിളക്കം നല്‍കാനും സഹായിക്കുന്നു. മറ്റൊന്നാണ് നമ്മുടെ അടുക്കളയിലുള്ള വെളിച്ചെണ്ണ. വെളിച്ചെണ്ണ സൗന്ദര്യ സംരക്ഷണത്തിന് പലരീതിയിലും സഹായിക്കുന്നതാണ്. 
 
വെളിച്ചെണ്ണ കവിള്‍ കൊള്ളുന്നത് പല്ലിന് തിളക്കവും വെണ്മയും നല്‍കുന്നതിന് സഹായിക്കുന്നു. കൂടാതെ വായ്‌നാറ്റം അകറ്റാനും ഇത് സഹായിക്കുന്നു. അതുപോലെ തന്നെ ഉപ്പ് ഉപയോഗിച്ച് പല്ലുതേക്കുന്നതും നല്ലതാണ്. ഉമിക്കരിയില്‍ ഉപ്പ് ചേര്‍ത്ത് തേക്കുന്നതും നല്ലതാണ്. മറ്റൊന്ന് ആര്യവേപ്പാണ്. അത് ഉപയോഗിച്ച് പല്ലു തേക്കുന്ന രീതി പണ്ടു മുതല്‍ക്കേയുള്ളതാണ്. ഇത് പല്ലുകളുടെ ആരോഗ്യത്തിനും  നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍