എന്നാൽ ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ വിയർപ്പ് നാറ്റം കുറയുമെന്നാണ് വിദഗ്ധർ പറയുന്നത്. സവാള, വെളുത്തുള്ളി, മത്സ്യം, മുട്ട, പാൽ, റെഡ് മീറ്റ് തുടങ്ങിയവ അമിതമായി കഴിച്ചാൽ ചിലരിൽ വിയർപ്പ് നാറ്റവും അമിതമായുണ്ടാകും. മദ്യം അമിതമായി കഴിക്കുന്നവരിലും ഈ പ്രശ്‌നം ഉണ്ടാകും.
വെളുത്തുള്ളിയിലും സവാളയിലും അടങ്ങിയിരിക്കുന്ന ഓര്‍ഗാനിക് പദാര്‍ത്ഥങ്ങളാണ് ഇതിന് കാരണം. അതേസമയം, റെഡ് മീറ്റിലും സള്‍ഫറിന്‍റെ അംശമാണ് ഇതിന് കാരണമാകുന്നത്. മദ്യത്തിലെ അസറ്റിക് ആസിഡും ശരീരത്തിലം ബാക്‌ടീരിയയും ചേർന്നും അമിതമായ വിയർപ്പ് ഉണ്ടാക്കുന്നു.