പങ്കാളിയോടൊപ്പം നഗ്നമായല്ല ഉറങ്ങുന്നത് അല്ലേ ? വെറുതെയല്ല ഈ അവസ്ഥ !

വെള്ളി, 7 ഒക്‌ടോബര്‍ 2016 (16:02 IST)
ദമ്പതികള്‍ വിവസ്ത്രരായി ഉറങ്ങുന്നതിലൂടെ ആരോഗ്യവും പരസ്പര സ്‌നേഹവും വര്‍ദ്ധിക്കും എന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പലപ്പോഴും നമ്മെപ്പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള പ്രയോജനങ്ങളാണ് ഇതിലൂടെ ലഭിക്കുക. അതുമാത്രമല്ല തന്റെ പങ്കാളിയ്‌ക്കൊപ്പം നഗ്നരായി ഉറങ്ങനാണ് പല സ്ത്രീകളും ആഗ്രഹിക്കുക. വെറും ആഗ്രഹത്തിന് വേണ്ടി മാത്രമല്ല ഇത്തരത്തില്‍ ചെയ്യുന്നത്. അതിനു മറ്റു പല ഗുണങ്ങളുമുണ്ട്. എന്തൊക്കെ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് നോക്കാം.    
 
പങ്കാളിയോടൊപ്പം നഗ്നരരായി ഉറങ്ങുന്നത് അവര്‍ക്കിടയിലുള്ള അടുപ്പത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ഇത് ദാമ്പത്യബന്ധത്തെ കൂടുതല്‍ ദൃഢമാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ദാമ്പത്യബന്ധത്തില്‍ അടുപ്പം വര്‍ദ്ധിക്കുന്നതുകൊണ്ട് അവിടെ സ്‌നേഹവും വര്‍ദ്ധിക്കുന്നു. ശരീരത്തില്‍ ഉള്‍പ്പാദിപ്പിക്കുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണാണ് സ്‌നേഹം വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. കൂടാതെ പങ്കാളിയുടെ ശരീരത്തെ കൃത്യമായി മനസ്സിലാക്കാനും ഇതുമൂലം സാധിയ്ക്കുന്നു. 
 
പങ്കാളിയുടെ പ്ലഷര്‍ പോയിന്റുകള്‍ മനസ്സിലാക്കാനും അതിലൂ‍ടെ ലൈംഗിക ബന്ധം കൂടുതല്‍ ദൃഡമാക്കാനും ഇതുമൂലം സാധിക്കുന്നു. സ്വന്തം ശരീരഘടനയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാനും അതുമൂലം സ്വന്തം ശരീരത്തെ സ്‌നേഹിക്കാനും ഇഷ്ടപ്പെടാനും തുടങ്ങുന്നു. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ശരീരത്തില്‍ മെലാടോണിന്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചര്‍മ്മത്തിലുണ്ടാകുന്ന ചുക്കിച്ചുളിവുകളേയും മറ്റും ഇല്ലാതാക്കുകയും ചെയ്യുന്നു.  
 
ഇറുകിയ വസ്ത്രങ്ങളാണ് പൊതുവെ പുരുഷന്മാരെല്ലാവരും ധരിക്കുക. ഇത് പലപ്പോഴും പുരുഷന്റെ ബീജത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. എന്നാല്‍ നഗ്നരായി ഉറങ്ങുന്നതിലൂടെ ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിക്കുന്നു. അതുപോലെ ഇത്തരത്തില്‍ ഉറങ്ങുന്നതിലൂടെ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ നിരക്ക് സ്വാഭവികമായും കുറയുന്നു. ഇതുമൂലം ശരീരത്തിന്റെ ഭാരം കുറയുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക