സ്ഥിരമായി വറുത്തതും പൊരിച്ചതുമായ ചിക്കന്‍ വിഭവങ്ങള്‍ കഴിക്കുന്നവരില്‍ കൊളസ്‌ട്രോള്‍ ലെവല്‍ ഉയരാന്‍ സാധ്യത വളരെ കൂടുതലാണ്. റെഡ് മീറ്റിന് സമാനമായ രീതിയില്‍ തന്നെ വൈറ്റ് മീറ്റ് കഴിക്കുമ്പോഴും ചീത്ത കൊളസ്‌ട്രോള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടും. വറുത്തും പൊരിച്ചും ചിക്കന്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുകയാണ് നല്ലത്.
ചിക്കന്‍ ബിരിയാണി, ബട്ടര്‍ ചിക്കന്‍, ഫ്രൈഡ് ചിക്കന്‍ എന്നിവയില്‍ കൂടുതല്‍ കലോറി അടങ്ങിയിട്ടുണ്ട്. സ്ഥിരമായി ചിക്കന്‍ കഴിക്കുന്നവരില്‍ ശരീരഭാരം കൂടാന്‍ സാധ്യതയുണ്ട്.