ചൂടുകാലത്ത് മാമ്പഴം ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടോ?

രേണുക വേണു

തിങ്കള്‍, 6 മെയ് 2024 (16:02 IST)
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഫ്രൂട്ട്‌സില്‍ ആദ്യത്തേതാണ് മാമ്പഴം. ധാരാളം നാരുകള്‍ ഉള്ള മാമ്പഴത്തില്‍ ഫൈബര്‍ ഘടകമുണ്ട്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ മാമ്പഴം സഹായിക്കും. തൊലിയോടു കൂടി മാമ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിനു കൂടുതല്‍ നല്ലത്. 
 
ദാഹം ശമിപ്പിക്കാന്‍ മാമ്പഴം സഹായിക്കുന്നു. മാമ്പഴത്തിലെ പെക്ടിന്‍, ഫൈബര്‍ ഘടകങ്ങള്‍ കൊളസ്‌ട്രോള്‍ ഉയരാതെ സംരക്ഷിക്കുന്നു. മാമ്പഴത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മത്തിലെ എണ്ണ മെഴുക്ക് കുറയ്ക്കാന്‍ മാമ്പഴം സഹായിക്കും. അതേസമയം പ്രമേഹമുള്ളവര്‍ അമിതമായി മാമ്പഴം കഴിക്കരുത്. ജ്യൂസ് അടിച്ച് കുടിക്കുകയാണെങ്കില്‍ മധുരം ചേര്‍ക്കരുത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍